Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലമ്പുഴ സീറ്റ് നാഷനൽ...

മലമ്പുഴ സീറ്റ് നാഷനൽ ജനതാദളിൽ നിന്ന് കോൺഗ്രസ് തിരിച്ചെടുക്കും

text_fields
bookmark_border
മലമ്പുഴ സീറ്റ് നാഷനൽ ജനതാദളിൽ നിന്ന് കോൺഗ്രസ് തിരിച്ചെടുക്കും
cancel

പാലക്കാട്​: മലമ്പുഴയിലെ കോൺഗ്രസ്​ പ്രവർത്തകരുടെ ​പ്രതിഷേധത്തിന​്​ നേതൃത്വം വഴങ്ങി. യു.ഡി.എഫ്​ ഘടകകക്ഷിയായ ഭാരതീയ നാഷനൽ ജനതാദളിന്​ നൽകിയ മലമ്പുഴ സീറ്റ്​ കോൺഗ്രസ്​ തിരിച്ചെടുക്കും. നാഷനൽ ജനതാദൾ സംസ്ഥാന പ്രസിഡൻറ്​ ​അഡ്വ. ജോൺ ജോണുമായി നേതൃത്വം ചർച്ച നടത്തി. മലമ്പുഴയിൽ കോൺഗ്രസ്​ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന്​ നേതാക്കൾ അറിയിച്ചു.

മലമ്പുഴ സീറ്റ് ജനതാദളിന്​ വിട്ടുനൽകിയതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 2016ൽ നേമത്ത്​ ഒ. രാജഗോപാലിനെതിരെ ദുർബല സ്​ഥാനാർഥിയെ നിർത്തിയ അതേ നടപടിയാണ്​ മലമ്പുഴയിലും ആവർത്തിക്കുന്നതെന്ന് വിമർശനം വന്നു. ബി.ജെ.പിയെ സഹായിക്കാനാണ്​ നീക്കമെന്നും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയർന്നിരുന്നു.

ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള മലമ്പുഴയിൽ ദുർബലനായ സ്ഥാനാർഥിയെ നിർത്തിയാൽ നേമം ആവർത്തിക്കുമെന്നായിരുന്നു പ്രവർത്തകരുടെ ആശങ്ക. ഇവർ പ്രതിഷേധ പ്രകടനവും നടത്തി. തുടർന്നാണ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കാൻ തീരുമാനമായത്.

2016ൽ മലമ്പുഴയിൽ വി.എസ്​. അച്യുതാനന്ദൻ 73,299 വോ​േട്ടാടെയാണ്​ ജയിച്ചത്​. ആ തെരഞ്ഞെടുപ്പിൽ രണ്ടാം സ്​ഥാനത്തായിരുന്നു ബി.ജെ.പി. ബി.ജെ.പി സ്​ഥാനാർഥിയായിരുന്ന സി. കൃഷ്​ണകുമാറിന്​ 46,157 വോട്ടുകളും കോൺഗ്രസ്​ നേതാവ്​ വി.എസ്​. ജോയി​ 35,333 വോട്ടുകളും നേടി.

ഇത്തവണ വി.എസ്​. അച്യുതാനന്ദൻ മലമ്പുഴയിൽ മത്സരിക്കാനില്ലാത്ത സാഹചര്യത്തിൽ സി.പി.എം നേതാവ്​ എ. പ്രഭാകരനാണ്​ എൽ.ഡി.എഫ്​ സ്​ഥാനാർഥി. അച്യുതാനന്ദൻ ഇല്ലാത്ത സാഹചര്യത്തിൽ മലമ്പുഴയിൽ യു.ഡി.എഫ്​ കരുത്തനായ സ്​ഥാനാർഥിയെ നിർത്തണമെന്നാണ്​ ഉയരുന്ന ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressassembly election 2021Bharatiya National Janata Dal
News Summary - congress to take back malampuzha seat from national janata dal
Next Story