കെ. സുധാകരൻ ചോദിക്കുന്നു; കെ. റെയിലിനു പകരം, ബസ് പോലൊരു വിമാനം പോരെ...
text_fieldsകെ. റെയിലിനെതിരായ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ബദൽ നിർദേശവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. നാല് മണിക്കൂർ കൊണ്ട് കാസർകോഡ് നിന്നും തിരുവനന്തപുരത്ത് എത്താമെന്നതാണ് കെ. റെയിലിെൻറ പ്രധാന ആകർഷണം. എന്നാൽ, ഇതെ സാധ്യതകൾ വലിയകുടിയൊഴിപ്പിക്കലില്ലാതെ, പരിസ്ഥിതി നാശം കുറച്ച് നടപ്പാക്കാമെന്നാണ് കെ.പി.സി.സി വാദം. ബദൽ നിർദേശമിങ്ങനെ: കെ.എസ്.ആർ.ടി.സിയുടെ ടൗൺ ടു ടൗൺ പോലെ വിമാനം സർവീസ് നടത്തിയാൽ ഇൗ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലേ? എല്ലാ മണിക്കൂറിലും ഓരോ ദിശയിലേക്കും ഓരോ വിമാനങ്ങൾ ഉണ്ടെന്ന് കരുതുക. അത്, തൊട്ടടുത്ത എയർപോർട്ടിൽ അരമണിക്കൂർ ലാന്റ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാൾ പത്തരയാകുമ്പോൾ തിരുവനന്തപുരത്ത് എത്തും. അതുപോലെ തിരുവനന്തപുരത്തുനിന്ന് വൈകീട്ട് അഞ്ചിനു പുറപ്പെട്ടാൽ ഏഴരയാകുമ്പോൾ കണ്ണൂരിലെത്താം. നമുക്ക് ഈ പദ്ധതിക്ക് െഫ്ലഇൻ കേരള എന്ന് പേരിടാം. കെ. ഫോണും കെ. റെയിലും, കൊക്കോണിക്സുമൊക്കെ കേട്ട് നമ്മൾ മടുത്തില്ലെ? പറക്കും കേരളമെന്നും കേരളത്തിലൂടെ പറക്കാമെന്നും അർത്ഥമാക്കുന്നു െഫ്ലഇൻ കേരള എന്ന പ്രയോഗം.
െഫ്ലഇൻ കേരള വിമാനങ്ങളിൽ റിസർവേഷൻ നിർബന്ധമല്ല. എയർപോർട്ടിൽ എത്തിയിട്ട് ടിക്കറ്റെടുത്താൽ മതി. ഇനി റിസർവേഷൻ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാൽ പണം നഷ്ടപ്പെടില്ല. ഒൻപതുമണിക്കുള്ള െഫ്ലറ്റ് കിട്ടിയില്ലെങ്കിൽ 10 മണിക്കുള്ളതിനു പോകാം. അതുപോലെ നിരക്ക് കൂടുന്നതനുസരിച്ച് ടിക്കറ്റ് വില കൂടുന്ന സമ്പ്രദായം ഉണ്ടാവില്ല. ആദ്യത്തെ ടിക്കറ്റിനും അവസാനത്തെ ടിക്കറ്റിനും ഒരേ വിലയായിരിക്കും. എല്ലാ അർത്ഥത്തിലും ഒരു എ.സി ബസ് പോലെ.
ചെക്കിൻ ലഗേജ് ഉള്ളവർ ഒരു മണിക്കൂർ മുൻപേയും ഇല്ലാത്തവർ അരമണിക്കൂർ മുൻപേയും എത്തിയാൽ മതി. ഇനി അഥവാ െഫ്ലറ്റ് നിറഞ്ഞെങ്കിൽ പരമാവധി ഒരു മണിക്കൂർ കാത്തുനിൽക്കേണ്ട കാര്യമേയുള്ളൂ. ഈ പദ്ധതി വിജയിച്ചാൽ എല്ലാ അരമണിക്കൂറിലും വിമാനമുണ്ടാകും... ഈ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ സജീവമാക്കാനും അങ്ങനെ, കെ. റെയിലിനു ബദലെന്ന ആശയം പൊതുസ്വീകാര്യത കൊണ്ടുവരാനുമാണ് കെ.പി.സി.സി നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.