കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു; കേരള കോൺഗ്രസ് –എം ബാങ്ക് പ്രസിഡൻറ് പുറത്തായി
text_fieldsപാലാ: ഭരണസമിതിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം വിഭാഗക്കാരനായ ചൂണ്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡൻറ് സ്ഥാനം രാജിെവച്ചു.
കോണ്‍ഗ്രസ് അംഗങ്ങള്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് പ്രസിഡൻറ് ജിമ്മിച്ചന്‍ ചന്ദ്രന്‍കുന്നേല്‍ രാജിെവച്ചത്. 13 അംഗ ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസ് എമ്മിനും കോണ്‍ഗ്രസിനും ആറുവീതവും ജനപക്ഷത്തിന് ഒന്നും അംഗങ്ങളാണുള്ളത്.
ഇതില്‍ കേരള കോണ്‍ഗ്രസിെൻറ അംഗം ജോര്‍ജ് ജോസഫ് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമായത്. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്ത് ചേരുന്നതിലുള്ള വിയോജിപ്പ് മൂലമാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് യു.ഡി.എഫിന് പുറത്തായതിനാൽ കോണ്‍ഗ്രസ് ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന് കോണ്‍ഗ്രസ് അംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.