കൺഫ്യൂഷൻ തീർന്നു; കൈപ്പത്തിക്ക് തന്നെ കുത്തി പത്തനംതിട്ടക്കാർ
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജില്ലയിലെ ചില വാർഡുകളിൽ യു.ഡി.എഫിെൻറ ഒറിജിനൽ സ്ഥാനാർഥി ആരെന്ന് അറിയാതെ വോട്ടർമാർ കുഴഞ്ഞിരുന്നു. എന്നാൽ ഫലം പുറത്തുവരുേമ്പാൾ ഘടകകക്ഷികളുമായി നേരിട്ടേറ്റുമുട്ടിയ വാർഡുകളിൽ കോൺഗ്രസിന് മേൽക്കൈ.
ചിറ്റാർ പഞ്ചായത്തിൽ മൂന്ന് വാർഡുകൾ, പത്തനംതിട്ട നഗരസഭ 32ാം വാർഡിലും പാർട്ടിക്കാരും മുന്നണികളും വോട്ടർമാരും തങ്ങൾ ഇത്തവണ ആർക്ക് 'കുത്തണം' എന്ന ചോദ്യം തുടക്കം മുതൽ ഉന്നയിച്ചിരുന്നു. പക്ഷേ ഒറിജിനലിനെയും ഡ്യൂപ്പിനെയും വേർതിരിച്ചുള്ള മറുപടി ആരും നൽകിയില്ല. എന്നാൽ ഫലം വന്നപ്പോൾ ജനങ്ങൾ കോൺഗ്രസിനൊപ്പം നിന്നു.
ചിറ്റാർ പഞ്ചായത്തിൽ ഒരിടത്തുപോലും ഘടകകക്ഷികൾക്ക് കോൺഗ്രസ് സീറ്റ് കൊടുത്തിരുന്നില്ല. ഇതോടെ ഘടകകക്ഷികൾ അവരുടെ സ്വന്തം ചിഹ്നത്തിലാണ് മത്സരിച്ചത്. നാലാം വാർഡായ ചിറ്റാറിൽ കോൺഗ്രസിലെ എ. ബഷീറും മുസ്ലിം ലീഗിലെ ഇബ്രാഹീം എഴിവീട്ടിലുമാണ് മത്സരിച്ചത്. ഫലം വന്നപ്പോൾ 392 വോട്ടുകളുമായി ബഷീർ വിജയിച്ചു. 13 വോട്ടുകൾ മാത്രമാണ് ലീഗ് സ്ഥാനാർഥിക്ക് േനാടാനായത്
വനിതസംവരണ വാർഡായ മണക്കയത്ത് കോൺഗ്രസിെൻറയും ജോസഫ് ഗ്രൂപ്പിെൻറയും സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും ഇരുവരെയും പിന്നിലാക്കി വാർഡിൽ എൽ.ഡി.എഫ് വിജയിച്ചു. സി.പി.എമ്മിലെ നിശാ എസ് ആണ് ഇവിടെ ജയിച്ചത്. അഞ്ചാം വാർഡിലും കോൺഗ്രസിെൻറയും ആർ.എസ്.പിയുടെയും സ്ഥാനാർഥികളുണ്ടായിരുന്നു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയാണ് ലീഡ് ചെയ്യുന്നത്.
പത്തനംതിട്ട നഗരസഭയിൽ 32ാം വാർഡിലും യു.ഡി.എഫിന് രണ്ടുപേരുണ്ടായിരുന്നു. കോൺഗ്രസിെൻറയും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിെൻറയും സ്ഥാനാർഥികൾ സൗഹൃദ മത്സരമായിരുന്നു ഇവിടെ. കേരള കോൺഗ്രസ് -മാണിയിൽനിന്ന് അടുത്തിടെ കോൺഗ്രസിൽ ചേർന്ന ആനി സജിക്കാണ് ഇവിടെ കോൺഗ്രസ് കൈ ചിഹ്നത്തിൽ മത്സരിക്കാൻ സീറ്റ് നൽകിയത്.
491 വോട്ടുകൾ നേടി ആനി 297 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ വാർഡിൽ കേരള കോൺഗ്രസ് ജോസഫിെൻറ പ്രഫ. സാലി ബാബു ചെണ്ട അടയാളത്തിൽ മത്സരിച്ചെങ്കിലും 67 േവാട്ട് മാത്രം ലഭിച്ച് മൂന്നാമതായി. കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം സ്ഥാനാർഥി സുനിത വർഗീസ് രണ്ടാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.