അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് കോൺഗ്രസ് എതിരല്ല- കെ.മുരളീധരൻ
text_fields
കോഴിക്കോട്: അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് കോൺഗ്രസ് എതിരല്ലെന്ന് കെ മുരളീധരന്‍ എം.പി. പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോടാണ് കോൺഗ്രസിന് എതിർപ്പുള്ളത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നയം വ്യക്തമാക്കേണ്ടത് സോണിയാ ഗാന്ധിയാണ്. മാറ്റാരുടേയും വാക്കുകൾ മുഖവിലക്കെടുക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് അറിയാന്‍ ലീഗ് കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ്എം.കെ മുനീർ പറഞ്ഞു. നിലപാട് പറയേണ്ടത് സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആണ്. മതേതരനിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും മുനീര്‍ പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായി കമല്‍നാഥും ദിഗ് വിജയ് സിംഗും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുത്തിരുന്നു.
അതേസമയം രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തി. കോണ്‍ഗ്രസില്‍നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് മതേതര ജനാധിപത്യവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.