കെ.പി അനിൽകുമാർ 'അധ്വാനിക്കാത്ത' നേതാവെന്ന്; പ്രവർത്തകർക്ക് രോഷം
text_fieldsകോഴിക്കോട്: കെ.പി. അനിൽ കുമാർ സി.പി.എമ്മിലേക്ക് ചേക്കേറിയത് സ്വന്തം തട്ടകമായ കോഴിക്കോട്ടു പോലും തുടർചലനമുണ്ടാക്കില്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ് നേതാക്കളും അണികളും. പാർട്ടിയുടെ പതിവ് അനുയായി വൃന്ദമില്ലാത്ത നേതാവാണ് അനിൽ കുമാറെന്നാണ് നേതൃപക്ഷം. കടുംപിടിത്തങ്ങളും മുഖംനോക്കാതെയുള്ള പ്രതികരണങ്ങളും പലപ്പോഴും പ്രവർത്തകർക്ക് നീരസമുണ്ടാക്കാറുമുണ്ട്.
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാത്ത, അധ്വാനിക്കാത്ത നേതാവാണ് അനിൽ കുമാറെന്നും ഈ പിരിഞ്ഞുപോക്ക് പാർട്ടിക്ക് പോറേലൽപിക്കില്ലെന്നുമാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. െക.എസ്.യു കാലം മുതൽ ഉത്തരവാദപ്പെട്ട ചുമതലകളിൽ അനിൽ കുമാറിനെ കോൺഗ്രസ് പരിഗണിച്ചിരുന്നു.
കെ.എസ്.യുവിെൻറ ജില്ല ട്രഷററും പ്രസിഡൻറുമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കുറച്ചുനാൾ രാഷ്ട്രീയം വിട്ട് അഭിഭാഷകജോലിയിലേക്ക് തിരിഞ്ഞിരുന്നു. യൂത്ത് കോൺഗ്രസിെൻറ സഹഭാരവാഹി പോലുമാകാതെ സംസ്ഥാന പ്രസിഡൻറാകാനുള്ള ഭാഗ്യമുണ്ടായ നേതാവു കൂടിയാണ്.
35 വയസ്സ് എന്ന പ്രായപരിധിയിൽ തട്ടി എം.എം. നസീറിന് സ്ഥാനം കിട്ടാതായതോടെയാണ് ഐ ഗ്രൂപ്പിെൻറ നോമിനിയായി അനിൽ കുമാറിന് യൂത്ത് കോൺഗ്രസിനെ നയിക്കാൻ അവസരമുണ്ടായത്. പിന്നീട് 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ശ്രീകൃഷ്ണപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കി. സി.പി.എമ്മിലെ കെ.എസ്. സലീഖയോട് 4348 വോട്ടിന് തോൽക്കുകയായിരുന്നു.
2011ൽ െകായിലാണ്ടിയിൽ 4139 വോട്ടിനും തോറ്റു. 2016ൽ െകായിലാണ്ടിയിൽ വീണ്ടും സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയെങ്കിലും രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായ എൻ. സുബ്രഹ്മണ്യനു വേണ്ടി പിന്മാറി. ഇത്തവണ വട്ടിയൂർക്കാവിൽ സീറ്റ് പ്രതീക്ഷിച്ച് കിട്ടാതായത് മുതലുള്ള നീരസം പാരമ്യത്തിലെത്തിയത് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് സ്ഥാനം കിട്ടാതായതോടെയാണ്. രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എം.എം. ഹസൻ എന്നിവർ െക.പി.സി.സി പ്രസിഡൻറായപ്പോൾ ജനറൽ സെക്രട്ടറിയാക്കിയതും അനിൽ കുമാറിന് നൽകിയ സ്ഥാനമല്ലേയെന്ന് കോൺഗ്രസ് പ്രവർത്തകരും മറ്റും ചോദിക്കുന്നു. വി.എം. സുധീരൻ പ്രസിഡൻറായ സമയത്ത് കോഴിക്കോട്ടടക്കം ചില ഡി.സി.സി ഭാരവാഹികളെ ഇദ്ദേഹം നിയമിച്ചിരുന്നു. ഈ നേതാക്കളൊന്നും അനിൽ കുമാറിനൊപ്പം നിൽക്കില്ല. നേരത്തേ സ്വന്തം രാഷ്ട്രീയ മേഖലയാക്കാൻ കരുതിയിരുന്ന െകായിലാണ്ടിയിൽ ചില ബ്ലോക്ക്ഭാരവാഹികളുൾപ്പെടെയുള്ളവർ അനിൽ കുമാറിനോട് മാനസിക അടുപ്പമുള്ളവരുണ്ട്. ഇവരും ഒപ്പം നിൽക്കില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.