മാധ്യമ പ്രവർത്തകർക്ക് മർദനം: നാല് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി, രണ്ടുപേർക്ക് സസ്പെൻഷൻ
text_fieldsകോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ ഗ്രൂപ് യോഗത്തിനിടെ കോൺഗ്രസ് നേതാക്കൾ മാധ്യമ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നാലുപേർക്കെതിെര പാർട്ടി നടപടി. മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറ് അഡ്വ. ജി.സി. പ്രശാന്ത്, അരക്കിണർ മണ്ഡലം പ്രസിഡൻറ് രാജീവൻ തിരുവച്ചിറ എന്നിവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ സുരേഷ് കീച്ചമ്പ്രയെ പരസ്യമായി താക്കീതും ചെയ്തു. യോഗ സ്ഥലത്തെ അനിഷ്ട സംഭവങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച വന്നതിന് മുൻ ഡി.സി.സി പ്രസിഡൻറ് യു. രാജീവനോട് മാധ്യമങ്ങളിലൂടെ പരസ്യ ഖേദപ്രകടനം നടത്താൻ നിർദേശിച്ചിട്ടുണ്ട്.
നവംബർ 13നാണ് കല്ലായി റോഡിലെ ഹോട്ടലിൽ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയെ അനുകൂലിക്കുന്ന എ ഗ്രൂപ്പിലെ നേതാക്കൾ രഹസ്യയോഗം ചേർന്നത്. സംഭവം റിപ്പോർട്ട് െചയ്യാനെതിയ മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാൾ ഉൾപ്പെടെ നാലു മാധ്യമപ്രവർത്തകരെയാണ് യോഗത്തിൽ പെങ്കടുത്തവർ മർദിച്ചത്.
കെ.പി.സി.സി മുന് എക്സിക്യൂട്ടിവ് അംഗങ്ങളായ സി.വി. കുഞ്ഞികൃഷ്ണന്, ജോണ് പൂതക്കുഴി എന്നിവരുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനാണ് നടപടി സ്വീകരിച്ചതെന്നും മാധ്യമ പ്രവർത്തകർക്കുനേരെയുണ്ടായ നടപടി കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലെന്നും ഡി.സി.സി പ്രസിഡൻറ് അഡ്വ.കെ. പ്രവീൺകുമാർ അറിയിച്ചു.
അതേസമയം, മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനു കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്. ഗ്രൂപ് യോഗത്തെ ന്യായീകരിച്ചെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാറിെനതിരെ കഴിഞ്ഞദിവസം നടന്ന മണ്ഡലം പ്രസിഡൻറുമാർ പങ്കെടുത്ത കോൺഗ്രസ് ജില്ല നേതൃയോഗത്തിൽ മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബുവും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനും കടുത്തവിമർശനമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.