Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് പ്രസിഡന്റ്...

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്​; മനസാക്ഷി വോട്ട്​ ചെയ്യാമെന്ന് കെ. സുധാകരൻ​

text_fields
bookmark_border
k sudhakaran
cancel

കണ്ണൂർ: കോൺഗ്രസ്​ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടി അംഗങ്ങൾക്ക്​ അവരുടെ മനസാക്ഷിക്ക്​ അനുസരിച്ച്​ വോട്ട്​ ചെയ്യാമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ ഒരു നിയന്ത്രണവും നിർദേശവും അംഗങ്ങൾക്ക്​ പാർട്ടി നൽകിയിട്ടില്ല. ഖാർഗെയും തരൂറും മത്സരിക്കാൻ ഒരുപോലെ യോഗ്യരാണ്​. തരൂർ അനുഭവ സമ്പത്തുള്ള നേതാവാണ്​. ഖാർഗെ ഏറെക്കാലത്തെ പാർട്ടി പാരമ്പര്യമുള്ള മുതിർന്ന നേതാവാണ്​.

അതിനാൽ രണ്ട്​ സ്ഥാനാർഥികളും പ്രബലരാണ്​. ഇവരിൽ ആര്​ പാർട്ടിയെ നയിക്കണമെന്ന്​ വോട്ടെടുപ്പിലൂടെ അംഗങ്ങൾ തീരുമാനിക്കും. ഈ തീരുമനമായിരിക്കും പാർട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranCongress President ElectionConscience vote
News Summary - Conscience vote allowed in Congress President Election -,K Sudhakaran
Next Story