വിഴിഞ്ഞത്ത് സമവായ ചർച്ച; ധാരണയാകാനുള്ളത് മൂന്ന് വിഷയങ്ങളിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ സമവായ നീക്കവുമായി സർക്കാർ. വൈകീട്ട് 5.30ന് മന്ത്രിതല ഉപസമിതി സമരസമിതിയുമായി ചർച്ച നടത്തും.
വീട് നഷ്ടമായവര്‍ക്ക് മാസവാടക 5500 രൂപയില്‍ നിന്ന് 8000 രൂപയാക്കണം, തീരശോഷണ പഠനസമിതിയില്‍ സമരക്കാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധരും വേണം, സംഘര്‍ഷ കേസുകള്‍ പിന്‍വലിക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് സമരസമിതി പ്രധാനമായും ഉന്നയിക്കുക. ഉറപ്പുകള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സമിതി രൂപീകരിക്കാനും ധാരണ ഉണ്ടാകും.
ലത്തീൻ, മലങ്കര സഭ നേതൃത്വവുമായുള്ള ചീഫ് സെക്രട്ടറിയുടെ ചർച്ചക്കും മുഖ്യമന്ത്രിയും കത്തോലിക്കാ ബാവയും തമ്മിലുള്ള കൂടിക്കാഴ്‌ചക്കും പിന്നാലെയാണ് സർക്കാർ സമവായ നീക്കങ്ങളിൽ സജീവമായത്. പിന്നീട് ക്ളീമിസ് ബാവ മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയിരുന്നു.
അതിനിടെ ബിഷപ് സൂസപാക്യത്തിന്‍റെ നേതൃത്വത്തില്‍ സമാധാന ദൗത്യസംഘം വിഴിഞ്ഞത്ത് എത്തി. പാളയം ഇമാം, ഗുരുരത്നം ജ്ഞാനതപസ്വി, ഗബ്രീയേൽ മാർ ഗ്രീഗോറിയോസ്, ടി.പി.ശ്രീനിവാസന്‍ അടക്കം ഏഴംഗസംഘമാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.