പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രായമായവരാണ് മിക്കവരും. അവരെ വെറുംകൈയോടെ പറഞ്ഞുവിടില്ല. ഇവർക്ക് നിലവിൽ വേതന വിതരണവുമായി ബന്ധപ്പെട്ട കാലതാമസത്തിന് ശ്വാശ്വത പരിഹാരം കാണും.
കേന്ദ്ര-സംസ്ഥാന ഫണ്ട് ഇനത്തില്‍ 147 കോടിരൂപ ശമ്പളവിതരണത്തിന് അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ഇത് ഉടന്‍ വിതരണം ചെയ്തുതുടങ്ങും.ശമ്പളവിതരണത്തിന് ഒരു വര്‍ഷത്തെ കേന്ദ്ര വിഹിതം 8.17 കോടിയാണ്. 161.83 കോടിയാണ് സംസ്ഥാന വിഹിതം. പാചകത്തൊഴിലാളികള്‍ക്ക് കേന്ദ്രം നിഷ്കര്‍ഷിക്കുന്ന പ്രതിമാസ വേതനം ആയിരം രൂപയാണ്.
കേന്ദ്ര വിഹിതം അറുന്നൂറും സംസ്ഥാന വിഹിതം നാനൂറ് രൂപയുമാണ്. എന്നാല്‍ കേരളം പ്രതിദിനം തന്നെ നല്‍കുന്നത് 675 രൂപ എന്ന നിലയിലാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.