കേരളത്തിെൻറ കാലാവസ്ഥയും മണ്ണിെൻറ ഘടനയും പരിഗണിച്ച് ഇനി കൃഷി -മന്ത്രി പി. പ്രസാദ്
text_fieldsആലപ്പുഴ: കാലാവസ്ഥ, ഭൂമിയുടെ ലഭ്യത, മണ്ണിെൻറ ഘടന എന്നിവ പരിഗണിച്ചാവും ഇനി കേരളത്തിൽ കൃഷി നടപ്പാക്കുകയെന്ന് മന്ത്രി പി. പ്രസാദ്. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് സംസ്ഥാനത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ മേഖലയായി തിരിച്ചു. ഇവയെ 23 യൂനിറ്റായും വിഭജിച്ചു. അടുത്തവർഷം ഏപ്രിൽ ഒന്നുമുതൽ കേരളത്തിൽ കൃഷി നടപ്പാക്കുന്നത് ഈ അഗ്രോ സോണുകളെ അടിസ്ഥാനമാക്കിയാണ്. ആസൂത്രണം, വിളനിർണയം, സഹായം എന്നിവയെല്ലാം സോണുകളെ അടിസ്ഥാനപ്പെടുത്തി നടപ്പാക്കും.
കാർഷികോൽപന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ലക്ഷ്യമിട്ട് കേരള അഗ്രോ ബിസിനസ് കമ്പനി (കാർബോ) രൂപവത്കരിക്കും. സർക്കാർ പ്രഖ്യാപിച്ച അഗ്രോ പാർക്കുകളുടെ തുടർച്ചയാണിത്. അഞ്ച് പാർക്കാണ് നിലവിലുള്ളത്. ഇവ സംസ്ഥാനത്തിെൻറ മുഴുവൻ മേഖലകളിലേക്കും വ്യാപിപ്പിക്കും. വിപണനം ലക്ഷ്യമാക്കിയുള്ള കമ്പനിയുടെ പ്രവർത്തനം, ഘടന എന്നിവയെക്കുറിച്ചുള്ള പഠനറിപ്പോർട്ട് സമർപ്പിക്കാൻ കൃഷി വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 11 വിദഗ്ധർ അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.
വെറുമൊരു സർക്കാർ ഓഫിസ് എന്നതിനുപകരം കൃഷിഭവനുകളെ സ്മാർട്ടാക്കാനുള്ള പദ്ധതികളും നടപ്പാക്കും. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന കടലാസ്‌രഹിത കൃഷിഭവനുകളാകും. തുടക്കത്തിൽ 28 കൃഷിഭവനെ സ്മാർട്ടാക്കും. ഇക്കോ ഷോപ്, ബയോ ക്ലിനിക്, കോൾ സെൻറർ തുടങ്ങിയവയുണ്ടാകും. കടലാസ് ജോലികൾ കുറച്ച് കൃഷി ഓഫിസർമാർക്ക് കൂടുതൽ സമയം പാടത്തും പറമ്പിലും ചെലവിടാനുള്ള സാഹചര്യമൊരുക്കും. സർക്കാറിെൻറ നൂറുദിന കർമ പദ്ധതിയലുൾപ്പെടുത്തിയ അഞ്ച് പദ്ധതിയും കൃഷിവകുപ്പ് വിജയകരമായി പൂർത്തിയാക്കിെയന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.