Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ ഓഫിസുകളുടെ...

വിദ്യാഭ്യാസ ഓഫിസുകളുടെ ഏകീകരണം: കോർ കമ്മിറ്റി റിപ്പോർട്ട്​ സർക്കാറിന്​ മുന്നിൽ

text_fields
bookmark_border
kerala govt
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്രീ​പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഫി​സു​ക​ൾ ഏ​കീ​ക​രി​ച്ച് പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള മാ​ർ​ഗ​രേ​ഖ കോ​ർ ക​മ്മി​റ്റി സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചു. നേ​ര​ത്തെ ഖാ​ദ​ർ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ശി​പാ​ർ​ശ​ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​വ ന​ട​പ്പി​ൽ വ​രു​ത്താ​നു​ള്ള പ്ര​യോ​ഗി​ക​നി​ർ​ദേ​ശ​ങ്ങ​ളും രൂ​പ​രേ​ഖ​യും സ​മ​ർ​പ്പി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ കോ​ർ ക​മ്മി​റ്റി​യെ നി​​യോ​ഗി​ച്ച​ത്.

ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ് (എ.​ഇ.​ഒ), വി​ദ്യാ​ഭ്യാ​സ ജി​ല്ല ഓ​ഫി​സ് (ഡി.​ഇ.​ഒ) സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​താ​കു​ക​യും പ​ക​രം ​േബ്ലാ​ക്ക്, കോ​ർ​പ​റേ​ഷ​ൻ ത​ല​ങ്ങ​ളി​ൽ സ്കൂ​ൾ എ​ജു​ക്കേ​ഷ​ൻ ഓ​ഫി​സ് (എ​സ്.​ഇ.​ഒ) സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നു​മു​ള്ള ശി​പാ​ർ​ശ​ക​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ജി​ല്ല​ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സാ​ണ് (ഡി.​ഡി.​ഇ) നി​ല​വി​ലു​ള്ള​തെ​ങ്കി​ൽ ഇ​ത് ഏ​കീ​ക​ര​ണ​ത്തോ​ടെ ജോ​യ​ൻ​റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സാ​ക്കി പ​രി​വ​ർ​ത്തി​പ്പി​ക്കും. ജി​ല്ല​യി​ലെ പ്രീ ​പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ​യു​ള്ള സ്കൂ​ളു​ക​ൾ ജോ​യ​ൻ​റ് ഡ​യ​റ​ക്ട​ർ ഓ​ഫി​സി​ന് കീ​ഴി​ലാ​കും.

വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നും ഏ​കോ​പ​ന​ത്തി​നു​മാ​യി പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ത​സ്തി​ക​യാ​ണ് മ​റ്റൊ​ന്ന്.

നി​ല​വി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല (ആ​ർ.​ഡി.​ഡി) ഓ​ഫി​സു​ക​ളും വി.​എ​ച്ച്.​എ​സ്.​ഇ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഓ​ഫി​സു​ക​ളും ഇ​ല്ലാ​താ​കും. മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലു​ള്ള സ്കൂ​ളു​ക​ൾ തൊ​ട്ട​ടു​ത്ത േബ്ലാ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള എ​സ്.​ഇ.​ഒ ഓ​ഫി​സി​ന്‍റെ പ​രി​ധി​യി​ലാ​യി​രി​ക്കും.

അ​ധ്യാ​പ​ക ത​സ്തി​ക മു​ത​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ത​സ്തി​ക വ​രെ​യു​ള്ള​വ​യു​ടെ ശ്രേ​ണി ക്ര​മീ​ക​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. നി​ല​വി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ത​ല​ത്തി​ൽ മാ​ത്രം ന​ട​ത്തു​ന്ന അ​ക്കാ​ദ​മി​ക മേ​ൽ​നോ​ട്ടം എ​സ്.​ഇ.​ഒ ഓ​ഫി​സ് ത​ലം മു​ത​ൽ ന​ട​പ്പാ​ക്കാ​നു​ള്ള ശി​പാ​ർ​ശ​യും ക​മ്മി​റ്റി ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം. അ​ധ്യാ​പ​ക​ൻ മു​ത​ൽ ഡ​യ​റ​ക്ട​ർ വ​രെ​യു​ള്ള​വ​രു​ടെ ചു​മ​ത​ല​ക​ൾ ​ക്രോ​ഡീക​രി​ച്ച് നി​ർ​വ​ചി​ക്കും.

50ലേ​റെ ഓ​ഫി​സു​ക​ൾ കു​റ​യും

തി​രു​വ​ന​ന്ത​പു​രം: ഏ​കീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് 50ലേ​റെ ഓ​ഫി​സു​ക​ൾ കു​റ​യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​റ​ക്കും. സം​സ്ഥാ​ന​ത്താ​കെ 218 വി​ദ്യാ​ഭ്യാ​സ ഓ​ഫി​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 163 ഉ​പ​ജി​ല്ല വി​ദ്യ​ഭ്യാ​സ ഓ​ഫി​സു​ക​ളാ​ണ്. 41 വി​ദ്യാ​ഭ്യാ​സ ജി​ല്ല ഓ​ഫി​സു​ക​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് ഏ​ഴ് മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫി​സു​ക​ളും വി.​എ​ച്ച്.​എ​സ്.​ഇ​ക്ക് ഏ​ഴ് അ​സി. ഡ​യ​റ​ക്ട​ർ ഓ​ഫി​സു​ക​ളു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ 152 ബ്ലോ​ക്കു​ക​ളി​ലും ആ​റ് കോ​ർ​പ​റേ​ഷ​നു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ ഓ​ഫി​സു​ക​ൾ വ​രും. ഫ​ല​ത്തി​ൽ നി​ല​വി​ലെ 218ന്‍റെ സ്ഥാ​ന​ത്ത് 160 ഓ​ഫി​സു​ക​ൾ മ​തി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConsolidationEducation OfficesCommittee Report
News Summary - Consolidation of Education Offices: Core Committee Report before Govt
Next Story