Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലസ്ഥാനത്തെ...

തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ ഗൂഢാലോചന-മന്ത്രി വി.ശിവൻകുട്ടി

text_fields
bookmark_border
തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ ഗൂഢാലോചന-മന്ത്രി വി.ശിവൻകുട്ടി
cancel
Listen to this Article


കോഴിക്കോട് :തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ ഗൂഢാലോചനയെന്ന് മന്ത്രി വി.ശിവൻകുട്ടി. യൂത്ത് കോൺഗ്രസുകാരെ ഇളക്കി വിട്ട് അക്രമം നടത്താനാണ് ഉദ്ദേശം. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.

കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സന്ദർശിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനുള്ള ഒരു ശ്രമവും വിലപ്പോവില്ല. ജനവിരുദ്ധ ശക്തികൾ ആണ് ഇപ്പോൾ അക്രമം അഴിച്ചു വിടുന്നത്.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലാണ് പ്രതിപക്ഷ സംഘടനകളുടെ പ്രക്ഷോഭം. ഒരു തെളിവ് പോലും ഹാജരാക്കാൻ ഈ ആരോപണം ഉന്നയിച്ചവർക്ക് കഴിഞ്ഞിട്ടില്ല. എല്ലാം ജനം തിരിച്ചറിയുമെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Sivankutty
News Summary - Conspiracy Minister V Sivankutty to turn the capital into a battlefield
Next Story