Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിഞ്ചുകുഞ്ഞിന്‍റെ...

പിഞ്ചുകുഞ്ഞിന്‍റെ ചികിത്സ സഹായ അക്കൗണ്ടിൽ തിരിമറി നടത്തി പണം തട്ടിയ കേസിൽ സൂത്രധാരൻ അറസ്​റ്റിൽ

text_fields
bookmark_border
പിഞ്ചുകുഞ്ഞിന്‍റെ ചികിത്സ സഹായ അക്കൗണ്ടിൽ തിരിമറി നടത്തി പണം തട്ടിയ കേസിൽ സൂത്രധാരൻ അറസ്​റ്റിൽ
cancel

കൊച്ചി: ഗുരുതരരോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മൂന്ന്​ വയസ്സുകാരിക്കുള്ള ചികിത്സ സഹായം അക്കൗണ്ട് വിവരങ്ങളിൽ തിരിമറി നടത്തി തട്ടിയെടുത്ത കേസിലെ സൂത്രധാരൻ അറസ്​റ്റിൽ. പാലാ സ്വദേശി എരൂരിലെ ഫ്ലാറ്റിൽ വാടകക്ക്​ താമസിക്കുന്ന അരുൺ ജോസഫാണ് അറസ്​റ്റിലായത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സ്​റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

അരുണി​െൻറ മാതാവ് മറിയാമ്മ സെബാസ്​റ്റ്യൻ (55), സഹോദരി അനിത ടി. ജോസഫ് (29) എന്നിവരെ നേര​േത്ത ചേരാനല്ലൂർ പൊലീസ് പിടികൂടിയിരുന്നു. കൊച്ചിയിലെ ട്രാവൽ ഏജൻസിയിൽ ജോലിചെയ്യുന്ന അരുൺ ഒളിവിലായിരുന്നു.

രായമംഗലം സ്വദേശി മന്മഥൻ പ്രവീണി​െൻറ മകളുടെ ചികിത്സ ധനസമാഹരണത്തിന്​ സമൂഹമാധ്യമങ്ങളിൽ അഭ്യർഥന നടത്തിയിരുന്നു. ന്യൂറോ ഫൈബ്രോമെറ്റോസിസ് ബാധിച്ച കുട്ടിക്ക് ഒരു മാസം വലിയ തുകയാണ് ചികിത്സക്ക് വേണ്ടത്. അക്കൗണ്ട് വിവരങ്ങൾ തിരുത്തിയാണ് അരുണും കുടുംബവും പണം കൈക്കലാക്കിയത്. പോസ്​റ്റ്​ ഡൗൺലോഡ് ചെയ്ത് മറിയാമ്മയുടെ ബാങ്ക് അക്കൗണ്ടും ഗൂഗ്​ൾ പേ നമ്പറും ചേർത്ത് വിവിധ ഗ്രൂപ്പുകളിൽ അയച്ചു. അക്കൗണ്ട്, ഗൂഗ്​ൾ പേ നമ്പറുകളിൽ സംശയം തോന്നിയ ഡോക്ടർ വിവരം കുട്ടിയുടെ പിതാവിെൻറ ശ്രദ്ധയിൽപെടുത്തിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.

മറിയാമ്മ പാലാ കിഴതടിയൂർ സഹകരണ ബാങ്കിൽ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലെ പ്രതിയാണ്. അരുൺ വ്യാജനോട്ട് കേസിലും അറസ്​റ്റിലായിട്ടുണ്ട്. 2018ലാണ് ഇരുവരും അറസ്​റ്റിലായത്. പാലായിൽ ഫോട്ടോസ്​റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുൺ 2000 രൂപയുടെ കളർ പകർപ്പുകൾ എറണാകുളത്തെയടക്കം സി.ഡി.എം.എ മെഷീനുകളിൽ നിക്ഷേപിച്ച് പണം പിൻവലിച്ച കേസിലാണ് കുടുങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial fraudmedical aid fraud
News Summary - Conspirator arrested in medical aid fraud case
Next Story