Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശ്രിത നിയമനങ്ങൾ...

ആശ്രിത നിയമനങ്ങൾ നടത്തു​മ്പോൾ ഭരണഘടന തത്ത്വങ്ങൾ കൂടി പരിഗണിക്കണം -ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: ആശ്രിത നിയമനങ്ങൾ നൽകു​മ്പോൾ ഭരണഘടന തത്ത്വങ്ങൾകൂടി പരിഗണിക്കാൻ സർക്കാർ ബാധ്യസ്​ഥരാണെന്ന്​ ​ ഹൈകോടതി. ആശ്രിത നിയമനത്തിന്​ സൂപ്പർ ന്യൂമെററി തസ്​തികകൾ സൃഷ്​ടിക്കാൻ വ്യവസ്​ഥയില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്​തമാക്കി. അന്തരിച്ച മുൻ ചെങ്ങന്നൂർ എം.എൽ.എ ആർ. രാമച​ന്ദ്രൻ നായരുടെ മകന്​ സൂപ്പർ ന്യൂമെററി തസ്​തിക സൃഷ്​ടിച്ച്​ ആശ്രിത നിയമനം നൽകിയ നടപടി റദ്ദാക്കിയ ഉത്തരവിലാണ്​ ഈ നിരീക്ഷണം.

ജീവനക്കാരു​െടയോ നിയമനം തേടുന്ന ഉദ്യോഗാർഥിയെയോ സംബന്ധിക്കുന്ന വിഷയത്തിൽ ന്യായ​വും ഉചിതവുമായ തീരുമാനമെടുക്കാൻ സർക്കാറിന്​ അധികാരമു​ണ്ടെന്ന വാദമാണ്​ സർക്കാർ ഉന്നയിച്ചത്​. എന്നാൽ, ന്യായം, ഉചിതം എന്നീ വാക്കുകൾ അതി​േൻറതായ അർഥത്തിൽ ഉൾക്കൊള്ളണമെന്ന്​ കോടതി ഓർമിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും കൂടി സർക്കാർ പരിഗണിക്കണം. സർക്കാറി​െൻറ ഇഷ്​ടത്തിനു​ം സങ്കൽപത്തിനും അനുസരിച്ച്​ ഏതെങ്കിലും വ്യക്​തിയുടെയോ കുടുംബത്തി​​െൻറയോ താൽപര്യം സംരക്ഷിക്കാൻ വിനിയോഗിക്കാനുള്ളതല്ല ഈ അസാധാരണ അധികാരം.

നിയമനം നൽകാൻ ബാധ്യസ്​ഥരായവർക്ക്​ അതും ഉദ്യോഗക്കയറ്റവും നൽകാൻ സാധിക്കാത്ത സാഹചര്യ​മുണ്ടാകു​മ്പോൾ അതിനെ താൽക്കാലികമായി മറികടക്കാനാണ്​ സൂപ്പർ ന്യൂമററി തസ്​തികൾ സൃഷ്​ടിക്കാൻ അധികാരമുള്ളത്​. സ്​ഥിരം ഒഴിവ്​ ഉണ്ടാകും വരെ ഈ തസ്​തികയിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്​ഥന്​ പ്രത്യേക ചുമതലകളുണ്ടാവില്ല. ഇത്തരമൊരു തസ്​തിക സ്​ൃഷ്​ടിക്കു​മ്പോഴോ അതിന്​ ശേഷമോ നിലവിലുള്ള വർക്കിങ്​ സ്​െ​ട്രങ്​തിൽ മാറ്റമുണ്ടാകില്ല.

ആശ്രിത നിയമനം നൽകാൻ സൂപ്പർന്യൂമററി തസ്​തിക സൃഷ്​ടിക്കാനാവില്ലെന്ന്​ ഒ​ട്ടേറെ കോടതി വിധികളുണ്ട്​. മരിച്ച ഉദ്യോഗസ്​ഥ​െൻറ ബന്ധുക്കളുടെ നിയമന കാര്യത്തിലാണെങ്കിലും സൂപ്പർ ന്യൂമററി തസ്​തികകൾ സൃഷ്​ടിക്കുന്നത്​ നിയമവിരുദ്ധമാണെന്ന്​ അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യൂണൽ ഉത്തരവുമുണ്ട്​. ഒഴിവുണ്ടെങ്കിൽ ചട്ടങ്ങൾക്കനുസൃതമായി മാ​ത്രമേ ആശ്രിത ജോലി അനുവദിക്കാവൂ. നിയമപ്രകാരം പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക്​ ആശ്രിത നിയമനം നൽകുന്നത്​​ അനുവദനീയവുമല്ല.

ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശം നിഷേധിക്കപ്പെടരുത്​. നിയമത്തിന്​ മുന്നിൽ തുല്യതക്കുള്ള അവകാശവും ജോലിയിലും ഉദ്യോഗത്തിലുമടക്കം അവസര സമത്വത്തിനുള്ള അവകാശവും നിഷേധിക്കാനാവില്ല​. ഇത്തരം നിയമനങ്ങൾ പൊതു താൽപര്യം ഹനിക്കപ്പെടുന്ന രീതിയിലാവരുത്​. എഴുത്ത്​ പരീക്ഷയും ഇൻറർവ്യൂവും അടക്കം ഒ​ട്ടേറെ പരീക്ഷണങ്ങൾക്ക്​ ശേഷമാണ്​ സർക്കാർ ​ജോലി ലഭിക്കുന്നത്​. എം.എൽ.എയുടെ മകൻ എന്ന നിലയിൽ മാത്രമാണ്​ കേസിന്​ ആസ്​പദമായ നിയമനം നടന്നത്​.

എം.എൽ.എയുടെ മകന്​ ഇത്തരം നിയമനം അനുവദിച്ചാൽ ഭാവിയിൽ പഞ്ചായത്ത്​ പ്രസിഡൻറടക്കം വിവിധ സ്​ഥാനങ്ങൾ വഹിക്കുന്നവർക്കും ക്രമേണ ഈ അവകാശം നൽകുന്ന അവസ്​ഥയിലേക്കെത്തും. സർക്കാർ ജോലി കാത്ത്​ പുറത്ത്​ നിൽക്കുന്ന യോഗ്യരായ ഉദ്യോഗാർഥികളുടെ ഭരണഘടന അവകാശത്തി​െൻറ നിഷേധമാണിതെന്നും കോടതി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:govt jobHigh Court
News Summary - Constitutional principles should also be considered when making dependent appointments - High Court
Next Story