Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2024 5:57 PM IST Updated On
date_range 30 Jun 2024 5:57 PM ISTനിർമാണം പൂർത്തിയാക്കണം; ആകാശപാതക്കടിയിൽ ഉപവാസമിരിക്കും -തിരുവഞ്ചൂർ രാധാകൃഷ്ണൻ
text_fieldsbookmark_border
കോട്ടയം: ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസമിരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജൂലൈ 6ന് ആകാശപാതക്ക് താഴെ ഉപവാസമിരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
മന്ത്രി ഗണേഷ് കുമാർ കോട്ടയത്ത് വന്ന് ആകാശപാതയുടെ നിർമ്മാണം ഒരിക്കൽ പോലും കാണാതെയാണ് ബിനാലെ എന്നൊക്കെ പറഞ്ഞത്. മന്ത്രിയുടെ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണ്. അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
സി.പി.എമ്മിന് കുട്ടികളുടെ പിടിവാശിയാണ്. പൊളിച്ചു നീക്കുകയാണെങ്കിൽ ബദൽ എന്തെന്ന് സർക്കാർ പറയുന്നില്ല. സി.പി.എം എന്ത് അടിസ്ഥാനത്തിലാണ് ആകാശപാതയെ എതിർക്കുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story