തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്ട്രോള് ടവർ നിർമാണം നിലച്ചു
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ എയര്‍ട്രാഫിക് കണ്ട്രോള് ടവര്‍ (എ.ടി.സി) നിര്‍മാണം നിലച്ചു.
നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വിമാനങ്ങളെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടായതോടെയാണ് പുതിയ ടവര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഇതിന് കേന്ദ്ര അനുമതി ലഭിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. വിമാനത്താവള സ്വകാര്യവത്കരണ നീക്കങ്ങൾ തുടങ്ങിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചത്.
വിമാനത്താവളത്തിൽ എത്തുകയും മടങ്ങുകയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് ആകാശപാതയൊരുക്കുന്നതിന് പുറമേ ദിവസവും തിരുവനന്തപുരത്തിന് മുകളിലൂടെ കടന്നുപോകുന്ന സൈനികവിമാനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കേണ്ട ചുമതലയാണ് ഇവിടെയുള്ളത്. 350 ഒാളം വിമാനങ്ങളാണ് ഇൗ പരിധിയിൽ വരുക.
ഒരേസമയം 20 അന്താരാഷ്ര്ട വിമാനങ്ങളാണ് തിരുവനന്തപുരം എ.ടി.സിയുടെ കീഴിലൂടെ കടന്നുപോകുന്നത്. വിമാനങ്ങളുടെ എണ്ണം കൂടിയതോടയാണ് പുതിയ എ.ടി.സി ടവര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഇതിെൻറ ഭാഗമായി 115 കോടി രൂപ മുടക്കി ചാക്കയില്‍ രാജ്യാന്തര ടെര്‍മിനലിനടുത്തായി 49 മീറ്റര്‍ ഉയരത്തില്‍ ടവര്‍ ഉൾപ്പെടുന്ന എട്ടുനില കെട്ടിട സമുച്ചയം നിര്‍മിക്കാനായിരുന്നു തീരുമാനം. തുടക്കത്തില്‍ കെട്ടിടത്തിെൻറ ഉയരത്തെക്കുറിച്ച് തകര്ക്കമുണ്ടാെയങ്കിലും എയര്‍പോര്‍ട്ട് അതോറിറ്റിയിലെ സാങ്കേതികവിഭാഗം ഉയരം നിജപ്പെടുത്തി അനുമതി നല്കി.
ടവറില്‍ സ്ഥാപിക്കുന്നതിന് നൂതന ഉപകരണങ്ങള്‍ വിദേശത്ത് നിന്നും വാങ്ങാൻ ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ കൊല്‍ക്കത്തയില്‍ മാത്രമാണ് നിലവില്‍ അത്യാധുനിക റഡാര്‍ സൗകര്യങ്ങളോടെയുള്ള ടവറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.