തുണ്ടുകളാക്കാത്ത ഭൂമിയിൽ കെട്ടിട നിർമാണം: മണ്ണ് കൊണ്ടു പോകാൻ നേരിട്ട് പാസ് അനുവദിക്കാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഭൂമി തുണ്ടുകളാക്കി മാറ്റാതെ കെട്ടിടം നിർമിക്കുേമ്പാൾ നീക്കുന്ന മണ്ണ് കൊണ്ടുപോകാൻ ജിയോളജി വകുപ്പിന് നേരിട്ട് കടത്ത് (ട്രാൻസിറ്റ്) പാസ് അനുവദിക്കാമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളിലെ നിർമാണ അനുമതി, നീക്കുന്ന മണ്ണിെൻറ അളവ് വ്യക്തമാക്കിയ കെട്ടിട രൂപരേഖ, വില്ലേജ് ഒാഫിസിൽനിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിച്ചാൽ തദ്ദേശ സ്ഥാപനങ്ങളിലെ ഡെവലപ്മെൻറ് പെർമിറ്റ് ഇല്ലാതെതന്നെ ജിയോളജി വകുപ്പ് കടത്തു പാസ് നൽകണമെന്ന് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.
ഭൂമി പ്ലോട്ട് തിരിച്ച് വികസിപ്പിക്കുകയോ ഒന്നര മീറ്ററിലേറെ ആഴത്തിൽ മണ്ണ് മാറ്റുകയോ ചെയ്യുന്നില്ലെങ്കിൽ ഡെവലപ്മെൻറ് പെർമിറ്റിെൻറ ആവശ്യമില്ല. വീടിെൻറ അടിത്തറയൊരുക്കാൻ നീക്കുന്ന മണ്ണ് കൊണ്ടുപോകാൻ ഡെവലപ്മെൻറ് പെർമിറ്റിന് നൽകിയ അപേക്ഷ പഞ്ചായത്ത് നിഷേധിച്ചതിനെതിരെ കോട്ടയം മീനടം സ്വദേശി ഫിലിപ് തോമസ് നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഭൂമി തുണ്ടുകളായി തിരിച്ച് വികസിപ്പിക്കാൻ മണ്ണ് നീക്കേണ്ടി വരുമ്പോഴാണ് കേരള പഞ്ചായത്ത് ബിൽഡിങ് ചട്ടപ്രകാരം ഡെവലപ്മെൻറ് പെർമിറ്റ് നൽകുകയെന്നും കെട്ടിട നിർമാണത്തിന് മണ്ണ് നീക്കാൻ പെർമിറ്റ് നൽകാൻ വ്യവസ്ഥയില്ലെന്നും കാട്ടി പഞ്ചായത്ത് അപേക്ഷ നിരസിച്ചതിനെതിരെയായിരുന്നു ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.