ക്യാരി ബാഗ് നിർമാണം: പട്ടികവർഗ ഫണ്ട് 5.08 ലക്ഷം കുടുംബശ്രീ മിഷൻ തിരിച്ചടക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : ഇടുക്കിയിൽ ക്യാരി ബാഗ് നിർമാണ യൂനിറ്റുകൾ തുടങ്ങുന്നതിവന് അനുവദിച്ച പട്ടികവർഗ ഫണ്ട് 5,08,060 രൂപ ലക്ഷം രൂപ കുടുംബശ്രീ മിഷൻ തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. കുടുംബശ്രീ മിഷനുമാ.ുള്ള കരാർ പ്രകാരം ഈ പദ്ധതി 2018 മാർച്ച് 31 നകം പൂർത്തീകരിക്കേണ്ടതാണ്. പരിശോധനയിൽ പദ്ധതിക്ക് അനുവദിച്ച തുകയിൽ ചെലവഴിക്കാൻ 5,08,060 രൂപ ബാക്കിയുള്ളതായി ധനകാര്യ വിഭാഗം കണ്ടെത്തി. ഈ തുക തിരികെ അടക്കാൻ ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന് നിർദേശം നൽകമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
പട്ടികവർഗ വിഭാഗ പണ്ട് ഉപയോഗിച്ച് ഇടുക്കി ഐ.ടി.ഡി.പിയുടെ പ്രവർത്തന മേഖലയിലുള്ള അഞ്ച് അയൽക്കൂട്ടങ്ങളെ തെരഞ്ഞെടുത്ത് കുടുംബശ്രീ മുഖേന ക്യാരി ബാഗ് യൂനിറ്റ് ആരംഭിക്കുന്നതിന് 8,75,000 രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്. പ്രോജക്ട് പ്രോപ്പോസലിന് 2017 ജൂലൈ 15 ന് ജില്ലാതല വർക്കിങ് ഗ്രൂപ്പിൽ അനുമതി ലഭിച്ചു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ 2017 ഒക്ടബർ മൂന്നിലെ ഉത്തരവ് പ്രകാരം ഭരണാനുമതി നൽകി.
പ്രോജക്ട് ഓഫീസർ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് 8,75,000 രൂപ അനുവദിച്ച് 2017 ഒക്ടബർ 1ന് ഉത്തരവ് നൽകി. പ്രോജക്ട് ഓഫീസറും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററും തമ്മിലുള്ള കരാർ പ്രകാരം ഈ നിർമാണ യൂനിറ്റുകൾ 2018 മാർച്ച് 31 നകം പൂർത്തീകരിക്കണം. കുടുംബശ്രി ജില്ലാ മിഷൻ ഓഫീസിൽ നടത്തിയ പരിശോധനയിൽ മൂന്ന് യൂനിറ്റുകൾ ആരംഭിച്ചിട്ടുള്ളതായും കണ്ടെത്തി. ഈ ഇനത്തിൽ 3,66,940 രൂപ മാത്രമാണ് ചെലവഴിച്ചതെന്നും കണ്ടെത്തി.
പണമായി അനുവദിച്ച ഇനത്തിൽ 5.08,060 രൂപ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൗ തുക പട്ടികവർഗ വകുപ്പിന് തിരിച്ചടക്കണമെന്നാണ് ധനവകുപ്പിന്റെറിപ്പോർട്ടിലെ ശിപാർശ. സംസ്ഥാനത്ത് പട്ടികവർഗ മേഖലയിൽ കുടുംബശ്രീ ഏറ്റെടുത്ത നിരവധി പദ്ധതികൾ പാതി വഴിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.