കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം അവസാനഘട്ടത്തിൽ
text_fieldsകഴക്കൂട്ടം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം അന്തിമ ഘട്ടത്തിൽ. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2018 ഡിസംബറിൽ നിർമാണമാരംഭിച്ച കഴക്കൂട്ടം ഹൈവേ നിർമാണം ഉടൻ പൂർത്തിയാകും. 2.72 കിലോമീറ്റർ ഹൈവേയുടെ 95 ശതമാനം നിർമാണം പൂർത്തിയായി.
മേൽപ്പാലത്തിലെ ടാറിങ് പൂർത്തിയായി പെയിന്‍റിങ് ജോലികൾ അവസാന ഘട്ടത്തിലാണ്. പാലത്തിലും സർവിസ് റോഡിലുമായി 266 തെരുവുവിളക്കുകളും സ്ഥാപിച്ചു. സർവിസ് റോഡിന്‍റെയും ഗാരേജ് വേയുടെയും നിർമാണമാണ് ബാക്കിയുള്ളത്. സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ എലിവേറ്റഡ് ഹൈവേ നിർമാണം ഇഴഞ്ഞാണ് നീങ്ങിയിരുന്നത്.
കോവിഡ് കാലത്തും നിർമാണം നിലച്ചിരുന്നു. ഇടക്ക് പെയ്ത മഴയും നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമായി. കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായാണ് ദേശീയപാത അതോറിട്ടി എലിവേറ്റഡ് ഹൈവേ എന്ന ആശയം അവതരിപ്പിച്ചത്. 200 കോടിയോളം രൂപ ചെലവിൽ കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് പകലും രാത്രിയുമായി നിർമാണം മുന്നോട്ടുപോകുന്നത്. 7.5 മീറ്ററിൽ ഇരുഭാഗത്തും സർവിസ് റോഡ് കൂടാതെ 7.75 മീറ്റർ വീതിയിലുള്ള റോഡും പാലത്തിനടിയിലുണ്ടാകും. എലിവേഡറ്റ് ഹൈവേ യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുള്ള യാത്ര സുഗമമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
◉ 61 തൂണുകൾ ◉ 279 പൈലുകൾ ◉ 59 സ്പാൻ
◉ 7.5 മീറ്റർ വീതിയിൽ 1.2 കി മീ. സർവിസ് റോഡ് X 2
◉ 7.75 മീറ്റർ ഗാരേജ് വേ X 2 ◉ 420 ഗർഡറുകൾ
◉ 1.25 മീറ്റർ സർവിസ് കോറിഡോർ
◉ രണ്ട് മീറ്റർ ഡ്രൈയിൻ ◉ രണ്ട് മീറ്റർ മീഡിയൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.