െക.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മിച്ചത് ആവശ്യത്തിന് കമ്പികളില്ലാതെ; പ്രവർത്തനം ഒരു മാസത്തിനകം മറ്റൊരിടത്തേക്ക് മാറ്റും
text_fieldsകോഴിക്കോട്: 75 കോടി രൂപ ചെലവഴിച്ച് നിർമിച്ച കോഴിക്കോട് െക.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് പ്രവർത്തനം ഒരു മാസത്തിനകം മറ്റൊരിടത്തേക്ക് മാറ്റും.14 നിലകളുള്ള ഇരട്ട വാണിജ്യസമുച്ചയവും ബസ്സ്റ്റാൻഡും ഓഫിസുമടങ്ങുന്ന കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടിയുടെ പഠനറിപ്പോർട്ടിനെ തുടർന്നാണ് പ്രവർത്തനം മാറ്റുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഗതാഗതമന്ത്രി ആൻറണി രാജുവും നിർദേശം നൽകി. മറ്റൊരു സർക്കാർ സംരംഭമായ െക.ടി.ഡി.എഫ്.സിയാണ് െക.എസ്.ആർ.ടി.സിയുെട ഭൂമിയിൽ സമുച്ചയം നിർമിച്ചത്. നിർമാണം അശാസ്ത്രീയമാണെന്ന് ജനപ്രതിനിധികളടക്കം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു.
ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചിട്ടില്ലെന്ന് മദ്രാസ് ഐ.ഐ.ടിയിലെ സ്ട്രക്ചറൽ എൻജിനീയറിങ് വിദഗ്ധനായ അളകപ്പ സുന്ദരത്തിെൻറ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന െടർമിനലിലെ ബസ്സ്റ്റാൻഡ് എത്രയും പെട്ടെന്ന് മാറ്റാനാണ് നിർദേശം. െകട്ടിടം 30 കോടി രൂപ ഉപയോഗിച്ച് ബലപ്പെടുത്തും. െടൻഡർ നടപടികൾ ഉടൻ തുടങ്ങും. മൂന്ന് മാസത്തിനകം അറ്റകുറ്റപ്പണി നടത്താനാണ് ഉദ്ദേശിക്കുന്നത്.
സ്റ്റാൻഡ് എവിടേക്കാണ് മാറ്റുന്നതെന്ന് തീരുമാനമായിട്ടില്ല. നേരത്തേ, െടർമിനലിെൻറ പണി നടന്നപ്പോൾ പാവങ്ങാട് താൽക്കാലിക ഡിപ്പോ ഒരുക്കിയിരുന്നു. ഇവിടെ സ്ഥലസൗകര്യമുണ്ടെങ്കിലും രണ്ടു ഭാഗത്തേക്കുമായി 17 കി.മീ ബസുകൾ ഓടിക്കണം. വൻതുകയുെട ഡീസൽ ചെലവാകും. നഗരത്തിൽ െക.എസ്.ആർ.ടി.സിക്ക് സ്വന്തമായി സ്ഥലമുള്ളത് നടക്കാവ് വർക്ക്ഷോപ്പിലാണ്. എന്നാൽ, നുറുക്കണക്കിന് ബസുകൾ വന്നുപോകുന്നതോടെ സമീപത്തെ വയനാട് റോഡിൽ വൻഗതാഗതക്കുരുക്കുണ്ടാകും. ഇവിടേക്ക് രണ്ടു ഭാഗത്തേക്കുമായി അഞ്ചു കി.മീ ദൂരമുണ്ട്. മറ്റ് സ്ഥലങ്ങളും പരിഗണനയിലുണ്ട്.
െകട്ടിടം രൂപകൽപന ചെയ്ത ആർക്കിെടക്ടിെൻറ പോരായ്മകളടക്കം നിലവിലെ വിജിലൻസ് അന്വേഷണത്തിലുമുൾപ്പെടുത്താൻ ഗതാഗത വകുപ്പ് അധികൃതർ നിർദേശം നൽകി. വർഷങ്ങളായിട്ടും ഒരു സ്ഥാപനം പോലും തുറക്കാത്ത വാണിജ്യസമുച്ചയമാണിത്. അടുത്തിടെ ഈ സമുച്ചയത്തിെൻറ നടത്തിപ്പ് ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ, ഇതുവരെ ഒരു സ്ഥാപനവും ഇവിടെ പ്രവർത്തനം തുടങ്ങിയിട്ടില്ല. 75 കോടിയുടെ വായ്പ പലിശയടക്കം 125 കോടിയായി ഉയർന്നിട്ടുണ്ട്. അറ്റകുറ്റപ്പണിക്കുള്ള തുകയും വായ്പയിലൂടെ കണ്ടെത്തേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.