മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണം ഇന്ന് പുനരാരംഭിക്കും
text_fieldsപാലക്കാട്: തൊഴിലാളികൾ പണിമുടക്ക് പിൻവലിച്ചതോടെ, മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണം തിങ്കളാഴ്ച പുനരാരംഭിക്കും. തൊഴിലാളികൾക്കും നിർമാണജോലി നിർവഹിക്കുന്ന വാഹന ഉടമകൾക്കും രണ്ടുഘട്ടമായി ശമ്പളകുടിശ്ശിക കൊടുത്തുതീർക്കാമെന്ന് കരാർകമ്പനി സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്.
ജനുവരി 15നകം 50 ശതമാനം കുടിശ്ശിക വിതരണം ചെയ്യും. മാസങ്ങളായി തൊഴിലാളികളുടെ ശമ്പളം മുടങ്ങിക്കിടക്കുകയായിരുന്നു. നിരവധി തവണ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒാേരാ വട്ടവും ചർച്ചകൾക്കുശേഷം പിന്മാറുകയായിരുന്നു. ഒടുവിൽ ആഴ്ചകൾ നീണ്ട പണിമുടക്കിനെതുടർന്നാണ് ഒത്തുതീർപ്പ് സാധ്യമായത്. പണി അനിശ്ചിതത്വത്തിലായത് വ്യാപകമായ ജനരോഷത്തിന് കാരണമായിരുന്നു.
കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയിൽനിന്ന് ലഭിക്കാനുള്ള തുക സംബന്ധിച്ച് നടപടി ക്രമം പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു. ബാങ്കുകളുടെ കൺസോർട്യം വഴി കൂടുതൽ പണം കെണ്ടത്താനും ശ്രമം നടക്കുന്നുണ്ട്.
വടക്കഞ്ചേരി മേൽപാലം, കുതിരാനിലെ ഇരട്ടതുരങ്കം, പതു കി.മി സർവിസ് റോഡ്, പട്ടിക്കാട്-പീച്ചി റോഡ് അടിപ്പാതകൾ എന്നിവയാണ് ദേശീയപാത നവീകരണത്തിെൻറ ഭാഗമായി പൂർത്തിയാക്കാനുള്ളത്. ഒരു തുരങ്കം ഒരുമാസത്തിനകം പണി പൂർത്തിയാക്കി തുറന്നുകൊടുക്കാനാവുമെന്നാണ് ദേശീയ അതോറിറ്റിയുടെ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.