ശാന്തൻപാറയിലെ ഓഫിസ് നിർമാണം: സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ്
text_fieldsകൊച്ചി: ഇടുക്കി ശാന്തൻപാറയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് നിർമാണം നിർത്തിവെക്കാൻ ഉത്തരവിട്ട ചൊവ്വാഴ്ച രാത്രിയും നിർമാണം തുടർന്ന സംഭവത്തിൽ ഹൈകോടതി സ്വമേധയ കോടതിയലക്ഷ്യ കേസെടുത്തു. ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസിനെതിരെ കോടതിയലക്ഷ്യ കേസെടുത്ത കോടതി, തുടർ നടപടികൾ സ്വീകരിക്കാൻ ഹൈകോടതി രജിസ്ട്രിക്ക് നിർദേശവും നൽകി.
നിർമാണം പൂർത്തിയാക്കിയാലും ഇനിയൊരു ഉത്തരവുണ്ടാകും വരെ കെട്ടിടം ഉപയോഗിക്കരുതെന്നും ഉത്തരവിട്ടു. മൂന്നാറിലെ അനധികൃത നിർമാണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
വ്യാഴാഴ്ച കേസ് പരിഗണിക്കവെ, ഉത്തരവ് ലംഘിച്ച് എങ്ങനെയാണ് നിർമാണം നടത്തിയതെന്ന് കോടതി വാക്കാൽ ചോദിച്ചു. ഇടക്കാല ഉത്തരവ് അറിഞ്ഞില്ലെന്നായിരുന്നു പാർട്ടിയുടെ മറുപടി. എന്നാൽ, കേസിൽ കക്ഷിയായ ജില്ല സെക്രട്ടറി കോടതി നടപടികൾ അറിഞ്ഞില്ലെന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.