സൈലന്റ്വാലി വനാതിര്‍ത്തിയില്‍ സൗരോര്‍ജ തൂക്കുവേലി രണ്ടാംഘട്ട നിര്‍മാണത്തിന് തുടക്കം
text_fieldsമണ്ണാര്‍ക്കാട്: കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയ കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ മലയോരത്തെ രക്ഷിക്കാന്‍ സൈലന്റ്വാലി വനാതിര്‍ത്തിയില്‍ രണ്ടാംഘട്ട സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിന് വനംവകുപ്പ് തുടക്കമിട്ടു. നബാര്‍ഡില്‍നിന്ന് 1,21, 59,000 രൂപ ചെലവിട്ട് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ 16 കിലോ മീറ്ററിലാണ് പ്രതിരോധ വേലി ഒരുക്കുന്നത്. ഇതില്‍ മുപ്പതേക്കര്‍ മുതല്‍ അമ്പലപ്പാറ വരെ ഏഴ് കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യം തൂക്കുവേലി നിര്‍മിക്കുക. 53,22,000 രൂപയാണ് ഇതിന്റെ ചെലവ്. കാട്ടാനശല്യം അതിരൂക്ഷമായ കച്ചേരിപ്പറമ്പ്, കൂടാതെ മുളകുവള്ളം, വെള്ളാരംകുന്ന്, കോട്ടാനി, കാഞ്ഞിരംകുന്ന്, കരടിയോട്, അമ്പലപ്പാറ തുടങ്ങിയ പ്രദേശവാസികളുടെ ആശങ്കക്ക് ഇതുവഴി പരിഹാരമാകുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മൂന്നാം ഘട്ടത്തിലാണ് കുരുത്തിച്ചാല്‍ മുതല്‍ പൊതുവപ്പാടം വരെ വേലി സ്ഥാപിക്കുക. 68, 37, 000 രൂപയാണ് ചെലവ്. നേരത്തെ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സ്വകാര്യസ്ഥലങ്ങളുടെ അതിരിനോട് ചേര്‍ന്ന് വനത്തിലൂടെ സൗരോര്‍ജ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് മൂന്നാം ഘട്ടനിര്‍മാണവും നടത്തുക. ഇതോടെ പൊതുവപ്പാടം, കാരാപ്പാടം, പയ്യനെടം, കുന്തിപ്പാടം, പൊതുവപ്പാടം പ്രദേശങ്ങളിലെ കാട്ടാനശല്യത്തിനും പരിഹാരമാകും. കൊണ്ടോട്ടി സ്വദേശിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 18 മാസമാണ് പ്രവൃത്തി പൂര്‍ത്തീകരണ കാലാവധി.
സൈലന്റ് വാലി കാടുകളില്‍ നിന്നെത്തുന്ന കാട്ടാനകളാണ് കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളിലുള്ള വനയോരഗ്രാമങ്ങളില്‍ കൃഷിനാശം വരുത്തുന്നത്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ശല്യം താരതമ്യേന കുറഞ്ഞിട്ടുണ്ട്.
ആനയിറങ്ങിയെന്ന വിവരം ലഭിക്കുമ്പോള്‍ തന്നെ തിരുവിഴാംകുന്ന് സ്റ്റേഷനിലെ വനപാലകരും മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേനയുമെല്ലാം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഫലം കാണുന്നത്. കാട്ടാനകള്‍ പ്രധാനമായും കാടിറങ്ങുന്ന വഴിയില്‍ പ്രതിരോധവേലി കൂടി സജ്ജമാകുന്നതോടെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകും.
സൗരോര്‍ജ വേലി രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്ഡന് എസ്. വിനോദ് നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് അംഗങ്ങളായ നൂറുല്‍സലാം, കെ.ടി. അബ്ദുള്ള, റഷീദ പുളിക്കല്‍, രാധാകൃഷ്ണന്, കുമരംപുത്തൂര്‍ പഞ്ചായത്ത് അംഗം ഡി. വിജയലക്ഷ്മി, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍, തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. സുനില്‍കുമാര്‍, പൊതുപ്രവര്‍ത്തകരായ ടി.കെ. ഇപ്പു, സദക്കത്തുള്ള പടലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.