വയനാട്ടിലെ തുരങ്ക നിർമാണം പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം -മന്ത്രി തോമസ് െഎസക്ക്
text_fieldsതിരുവനന്തപുരം: പാരിസ്ഥിതികാഘാത പഠനം പോലുള്ള നടപടികൾക്ക് ശേഷമായിരിക്കും വയനാട്ടിൽ തുരങ്കം നിർമിക്കുകയെന്ന് ധനകാര്യ മന്ത്രി തോമസ് െഎസക്ക്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉയർന്ന പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ മറുപടി. കൂടാതെ കിഫ്ബി ഉള്ളതിനാൽ പദ്ധതി വഴിമുട്ടിപ്പോകുമെന്ന പേടി വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
വയനാടൻ യാത്രയ്ക്ക് ഇനി തുരങ്കപാതയും. വയനാട്, കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനസഞ്ചാരപാത കടന്നുപോകുന്നത് പ്രസിദ്ധമായ താമരശ്ശേരി ചുരം വഴിയാണ്. സിനിമകളിലൂടെയും മറ്റും ഏതൊരു മലയാളിക്കും പരിചിതമായ ഈ ചുരം എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നിരവധി തവണ വീതികൂട്ടുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിട്ടുണ്ട്.എന്നിരുന്നാലും വാഹനപ്പെരുപ്പം കൊണ്ടും മണ്ണിടിച്ചിൽ കൊണ്ടും പലപ്പോഴും രാജ്യത്തെ പ്രധാന ചുരങ്ങളിൽ ഒന്നായ ഇവിടെ ഗതാഗതതടസം ഉണ്ടാകുന്നുണ്ട്. ദേശീയപാത 766 - കോഴിക്കോട് - കൽപ്പറ്റ - മൈസൂർ - ബാംഗ്ലൂർ റോഡിലെ ഈ പ്രധാന പാത ഇനിയും വീതി കൂടുന്നതിനും അറ്റകുറ്റ പ്രവൃത്തികൾ നടത്തുന്നതിനും ഒട്ടേറെ സാങ്കേതിക തടസ്സങ്ങളുണ്ട്. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി വരുന്ന ബദൽപാതയായ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത ഇടതു സർക്കാറിെൻറ ഒരു സ്വപ്ന പദ്ധതിയാണ്.
താമരശ്ശേരി ചുരത്തിനു പകരം ചിപ്പില്ലിത്തോട് – താളിപ്പുഴ വഴി ഒരു ചുരം ബദലായി നിർമിക്കാൻ കഴിഞ്ഞ എൽ.ഡിഴഎഫ് സർക്കാറിെൻറ കാലത്ത് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 74 കി.മീ. ദൈർഘ്യമുള്ള ഈ ചുരത്തിെൻറ ഭൂരിഭാഗവും റിസർവ് ഫോറസ്റ്റിലൂടെയാണ് എന്നതിനാൽ നടപ്പിലാക്കാൻ പ്രയാസമായിരിക്കുമെന്നു വ്യക്തമായി. ഈ പശ്ചാത്തലത്തിലാണ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ താരതമ്യേന കുറവായ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത ആലോചിക്കുന്നത്. ഇപ്പോൾ തന്നെ പാരിസ്ഥിതികാഘാത പഠനം നടത്താതെ തുരങ്കം നിർമ്മിക്കുന്നതിനെതിരെ ചിലർ പ്രതിഷേധിച്ചുകണ്ടു. ഇതൊന്നും നടത്താതെ ആയിരിക്കില്ല തുരങ്കം നിർമ്മിക്കുക.
വിശദമായ ഡി.പി.ആർ തയാറാക്കാൻ ആറുമാസം വേണ്ടിവരും. ഈ പദ്ധതിയുടെ സ്പെഷൽ പർപ്പസ് വെഹിക്കിൾ ആയി ടണൽ നിർമ്മാണത്തിൽ ഏറെ വൈദഗ്ദ്ധ്യമുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷനെ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്. ഇതിനോടൊപ്പം പാരിസ്ഥിതിക പഠനം ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ അനുമതികളും വാങ്ങി നിർമാണം നടത്താനാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
പേവ്ഡ് ഷോൾഡറോടുകൂടി രണ്ടു വരിയിൽ മുറിപ്പുഴയിൽനിന്നും ആരംഭിച്ച് കള്ളാടിയിൽ അവസാനിക്കുന്ന തരത്തിൽ 7.826 കി.മീ നീളത്തിലാണ് തുരങ്ക പാത നിർമ്മിക്കുക. ടണലിെൻറ നീളം 6.910 കി.മീ. ആയിരിക്കും. ഇരവഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും തെക്കു ഭാഗത്ത് 750 മീറ്ററും വടക്കുഭാഗത്ത് 200 മീറ്ററും വരുന്ന അപ്രോച്ച് റോഡുകളും ഉണ്ടാവും.
80 കി.മീ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ഈ റോഡ് യാഥാർത്ഥ്യമാവുന്നതോടുകൂടി കോഴിക്കോടുനിന്നും വയനാട്ടിലേക്കും അതുവഴി ബാംഗ്ലൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഒരു മണിക്കൂറിലേറെ സമയം ലാഭിക്കാനാവും.തുരങ്കപാതക്ക് പകരം മറ്റൊരു പുതിയ പാതയായിരുന്നെങ്കിൽ എത്ര ഏക്കറോളം വനം നശിപ്പിക്കേണ്ടി വരുമായിരുന്നു? പരിസ്ഥിതിക്ക് മൊത്തമായി വരുന്ന ആഘാതം വേറെയും. ഈ പദ്ധതിയുടെ ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവഹിച്ചിരിക്കുകയാണ്.
ഈ പദ്ധതി വടക്കൻ കേരളത്തിനാകെയും കോഴിക്കോട് - വയനാട് ജില്ലകൾക്ക് പ്രത്യേകിച്ചും ഉപകാരപ്രദമാകുമെന്നത് ഉറപ്പാണ്. ഒപ്പം ടൂറിസം മേഖലക്കും വളരെയേറെ സഹായകരമായിരിക്കും. 900 കോടി രൂപ ഇതിന് മൊത്തത്തിൽ ചെലവുവരും. ഇതിലേക്ക് കിഫ്ബി ഫണ്ടിൽനിന്നും 658 കോടി രൂപക്കുള്ള പ്രാഥമിക ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
സാധാരണഗതിയിൽ ഇങ്ങനെയൊരു പദ്ധതി ധനകാര്യ പരിമിതിയിൽ മുട്ടി നിന്നുപോകാനാണ് സാധ്യത. എന്നാൽ, അത് ഉണ്ടാവില്ലെന്ന ഉറപ്പാണ് കിഫ്ബി നൽകുന്നത്. ഇതാണ് കിഫ്ബി നമ്മുടെ വികസനങ്ങൾ വരുത്തിയിട്ടുള്ള മാറ്റം. നാടിെൻറ വികസനത്തിന് അനുയോജ്യമായ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനുള്ള തേൻറടം സംസ്ഥാനത്തിന് കൈവന്നിരിക്കുന്നു.
ഈ തുരങ്കപാതപോലെ കേരളത്തിന് അനിവാര്യമായ വൻകിട പ്രോജക്ടുകൾ കിഫ്ബി വഴി എത്ര എളുപ്പത്തിൽ യാഥാർത്ഥ്യമാകുന്നൂവെന്ന് നോക്കൂ. കിഫ്ബി ഇല്ലായിരുന്നൂവെങ്കിൽ ഏതെല്ലാം ഏജൻസികളോട് ചർച്ച ചെയ്യേണ്ടി വരും. എത്രനാൾ അതിനുവേണ്ടിവരുമായിരുന്നു. കേരളത്തിെൻറ വികസനത്തിന് ഏറ്റവും വലിയ കരുത്തായി കിഫ്ബി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.