ആർ.എസ്.എസ്-സി.പി.എം ചർച്ചക്ക് ഇടനിലനിന്ന ശ്രീ എമ്മിന് സർക്കാർ നൽകിയ സ്ഥലത്ത് യോഗ സെന്റർ നിർമാണം തുടങ്ങി
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്കിടെ ശ്രീ എമ്മിന് സർക്കാർ നൽകിയ പാട്ട ഭൂമിയിൽ യോഗ സെന്റർ നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ആർ.എസ്.എസ്-സി.പി.എം ചർച്ചക്ക് ഇടനിലനിന്നതിന് പ്രതിഫലമായാണ് ഇടതുസർക്കാർ ശ്രീ എമ്മിന് ഭൂമി നൽകുന്നത് എന്ന് ആരോപണം ഉയർന്നിരുന്നു. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന കാലത്താണ് ഭൂമി അനുവദിച്ചത്. സി.പി.എം-ആര്‍.എസ്.എസ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചതിനുള്ള പാരിതോഷികമായാണ് ഭൂമി നല്‍കിയതെന്നായിരുന്നു പ്രതിപക്ഷം അടക്കമുള്ളവരുടെ ആരോപണം.
2021 ഫെബ്രുവരി 24ലെ മന്ത്രിസഭായോഗത്തില്‍ അജണ്ടക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. പിന്നാലെ ഭൂമി അനുവദിച്ച് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. സാങ്കേതിക സര്‍വ്വകലാശാല ആസ്ഥാനത്തിന് സ്വന്തം ഭൂമിയെന്ന ആവശ്യം നിരന്തരം ഉയര്‍ന്നിട്ടും ഗൗനിക്കാതെയാണ് എമ്മിന് ഭൂമി നല്‍കിയത്. കരാര്‍ വ്യവസ്ഥ പ്രകാരം 34 ലക്ഷം രൂപയാണ് വാര്‍ഷികപാട്ടം. ഓരോ മൂന്ന് വര്‍ഷം തോറും പാട്ടം പുതുക്കണം. രണ്ടു വര്‍ഷം കൊണ്ട് യോഗ സെന്‍ററിന്‍റെ പ്രവര്‍ത്തനം തുടങ്ങാനാണ് സത്സംങ് ഫൌണ്ടേഷന്‍റെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.