കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് ഇനി തദ്ദേശസ്ഥാപനങ്ങൾ പിരിക്കും
text_fieldsപാലക്കാട്: തൊഴിൽ വകുപ്പ് പിരിച്ചുവരുന്ന സെസും ഇനി മുതൽ തദ്ദേശ വകുപ്പ് പിരിക്കണം. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണിത്. സെസ് 2024 ഏപ്രിൽ മുതൽ തദ്ദേശസ്ഥാപനങ്ങൾ പിരിക്കണമെന്നാണ് ബുധനാഴ്ച തദ്ദേശവകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടത്.
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നിവേദനം പരിഗണിച്ച് ഉന്നതതലയോഗം ചർച്ച ചെയ്താണ് പിരിവിനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത്. പിരിക്കുന്ന തുകയുടെ ഒരു ശതമാനം കലക്ഷൻ ഫീസായി തദ്ദേശസ്ഥാപനങ്ങൾക്ക് ഈടാക്കാം.
പഞ്ചായത്ത് സെസ് തുക ഒറ്റഘട്ടമായി ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് തന്നെ പിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണം. സെസ് പിരിക്കാനാവശ്യമായ സജ്ജീകരണം തദ്ദേശ വകുപ്പ് സോഫ്റ്റ് വെയറായ കെ. സ്മാർട്ടിൽ വരുത്തണം. ഇതിനുള്ള സഹായം ഇൻഫർമേഷൻ കേരള മിഷൻ നൽകണമെന്നും ഉത്തരവ് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.