കോൺസൽ ജനറൽ മടങ്ങിയത് രണ്ട് ലക്ഷം ഡോളറുമായെന്ന് സ്വപ്ന
text_fieldsതിരുവനന്തപുരം: രണ്ട് ലക്ഷം ഡോളറുമായാണ് ലോക്ഡൗണിന് മുമ്പ് യു.എ.ഇ കോൺസൽ ജനറൽ രാജ്യം വിട്ടതെന്ന് സ്വപ്ന സുരേഷിെൻറ മൊഴി. എന്നാൽ ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. യു.എ.ഇ കോൺസുലേറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികൾക്കും കോൺസൽ ജനറൽ കമീഷൻ വാങ്ങിയിരുെന്നന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
ലോക്ഡൗണിന് മുമ്പ് നടത്തിയ 20 സ്വർണക്കടത്തിലും കോൺസൽ ജനറലിന് കമീഷൻ നൽകി. സമ്പാദ്യമെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചായിരുന്നു കോൺസൽ ജനറലിെൻറ മടക്കം. ഇതിനുമുമ്പും സമാനരീതിയിൽ പണം കോൺസൽ ജനറൽ കൊണ്ടുപോയിട്ടുണ്ട്.
ഒരിക്കൽ താനും സരിത്തും കോൺസൽ ജനറലിനെ ദുബൈയിലേക്ക് അനുഗമിച്ചു. പലപ്പോഴായി കിട്ടിയ കമീഷൻ തുക കോൺസൽ ജനറൽ യൂറോപ്പിൽ മറ്റൊരു ബിസിനസിൽ മുടക്കിയെന്നാണ് സ്വപ്ന പറയുന്നത്. ഇത്തരത്തിൽ വമ്പന്മാർ ഇടപെട്ട കേസായതിനാൽ തെൻറ ജീവനുവരെ ഭീഷണിയാകുമെന്ന സംശയവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.
അതിനാലാണ് മൊഴി സീൽ െവച്ച കവറിൽ കോടതിയിൽ ഹാജരാക്കണമെന്ന ആവശ്യം അവർ മുന്നോട്ടുെവച്ചത്. അറ്റാഷെക്കെതിരെയും മൊഴിയിൽ പരാമർശങ്ങളുണ്ട്. കോൺസൽ ജനറൽ മടങ്ങിയ ശേഷം കോൺസുലേറ്റിെൻറ കാര്യങ്ങൾ നോക്കിയിരുന്ന അറ്റാഷെയും കമീഷൻ പറ്റി. ഒരു കിലോ സ്വർണത്തിന് 1500 ഡോളർ അദ്ദേഹത്തിന് നൽകിയിരുന്നു. എന്നാൽ സ്വർണത്തിെൻറ അളവ് കുറച്ചുകാണിച്ച് അദ്ദേഹത്തിന് നൽകിയിരുന്ന കമീഷൻ തുകയിൽനിന്ന് തട്ടിപ്പ് നടത്തിയതായും അവർ സമ്മതിച്ചിട്ടുണ്ട്.
എൻ.ഐ.എക്ക് നൽകിയതിെനക്കാൾ കൂടുതൽ കാര്യങ്ങൾ കസ്റ്റംസിനോട് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ്, പൊലീസ്, സർക്കാർതലങ്ങളിൽനിന്ന് ലഭിച്ച സഹായങ്ങളും ഇതിൽ ഉൾപ്പെടും.
എന്നാൽ കോൺസൽ ജനറൽ ഉൾപ്പെടെ യു.എ.ഇ കോൺസുലേറ്റിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന സ്വപ്നയുടെ മൊഴി കേസിെൻറ അന്വേഷണം വഴിതിരിക്കാനാണെന്ന സംശയമാണ് കസ്റ്റംസിന്. നയതന്ത്ര കാര്യാലയത്തിെൻറ ബന്ധം കേസിൽ ഉൾപ്പെടുത്തിയാൽ അത് രക്ഷപ്പെടാൻ സഹായകമാകുമെന്ന് പ്രതികൾ കരുതുന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്.
എൻ.െഎ.എ സംഘം ദുബൈയിൽ; അന്വേഷണം തുടങ്ങിയില്ല
ദുബൈ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എൻ.ഐ.എ സംഘം ദുബൈയിലെത്തി. യു.എ.ഇയിൽനിന്നുള്ള അനുമതി ലഭിച്ചയുടൻ അന്വേഷണം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കേസിലെ പ്രതിയായ ഫൈസൽ ഫരീദ് യു.എ.ഇയിലാണുള്ളത്. ഫൈസലിനെ ചോദ്യംചെയ്യലാണ് എൻ.ഐ.എയുടെ മുഖ്യലക്ഷ്യം. യു.എ.ഇയിലേക്കു മടങ്ങിയെത്തിയ അറ്റാഷെയുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്വർണം അയച്ചത് യു.എ.ഇയിൽനിന്നായതിനാൽ ഇതിെൻറ ഉറവിടം കണ്ടെത്തുക എന്നതും എൻ.ഐ.എ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.