മാലിന്യനിർമാർജനത്തിനും കൺസൾട്ടൻസി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഖരമാലിന്യനിർമാർജനത്തിന് വേണ്ടി ലോകബാങ്ക് സഹായത്തോടെയുള്ള കേരളഖരമാലിന്യ പരിപാലന പദ്ധതിക്ക് (കെ.എസ്.ഡബ്ല്യു.എം.പി) കൺസൾട്ടൻസിയെ തേടി സംസ്ഥാന സർക്കാർ.
തെരഞ്ഞെടുത്ത 93 തദ്ദേശ സ്ഥാപനങ്ങളിലും പ്രാദേശികതലത്തിലും മാലിന്യസംസ്കരണ സംവിധാനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ നടപ്പാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
സ്ഥാപനവികസനം, ശേഷീവികസനം, പ്രോജക്ട് നടപ്പാക്കുന്നതിലെ പിന്തുണ എന്നിവയിൽ തദ്ദേശവകുപ്പിനും മുനിസിപ്പാലിറ്റികൾക്കും സാേങ്കതികസഹായ പരിശീലനം പദ്ധതിയിൽ ലഭിക്കും.
ഖരമാലിന്യസംസ്കരണത്തിൽ മുനിസിപ്പാലിറ്റികൾക്ക് ധനസഹായ പിന്തുണ നൽകാനും ഖരമാലിന്യ പരിപാലന സംവിധാനവും ശേഷിയും മെച്ചപ്പെടുത്താനും ശുചിത്വമിഷനെയാണ് കെ.എസ്.ഡബ്ല്യു.എം.പിയുടെ സംസ്ഥാന നോഡൽ ഏജൻസിയായി സർക്കാർ നിയോഗിച്ചിരിക്കുന്നത്.
ലോകബാങ്ക് സഹായത്തിനായുള്ള പദ്ധതിയിൽ കൂടിയാലോചനകൾക്കും മാനദണ്ഡങ്ങൾ പൂർത്തീകരിക്കാനും പ്രോജക്ട് മാനേജ്മെൻറ് കൺസൾട്ടൻസി (പി.എം.സി) ആവശ്യമെന്ന് പ്രോജക്ട് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കൺസൾട്ടൻസിയെ തെരഞ്ഞെടുക്കുന്നതിെൻറ ഭാഗമായി താൽപര്യപത്രം ക്ഷണിക്കാൻ സർക്കാർ അനുമതി നൽകുകയായിരുന്നു.
ലോകബാങ്ക് മാർഗനിർദേശപ്രകാരം പദ്ധതി നടപ്പാക്കാനും കെ.എസ്.ഡബ്ല്യു.എം.പി പ്രോജക്ട് ഡയറക്ടർക്ക് അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.