Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധനകാര്യ...

ധനകാര്യ സ്ഥാപനത്തിന്‍റെ അനാവശ്യ കാളുകൾ വിലക്കി ഉപഭോക്തൃ കോടതി

text_fields
bookmark_border
court
cancel

കൊ​ച്ചി: വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത് നി​ര​ന്ത​രം ഫോ​ണി​ലൂ​ടെ ബു​ദ്ധി​മു​ട്ടി​ച്ച ഫി​നാ​ൻ​സ് ക​മ്പ​നി​യു​ടെ ന​ട​പ​ടി വി​ല​ക്കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി. എ​റ​ണാ​കു​ളം പ​ന​മ്പ​ള്ളി ന​ഗ​ർ സ്വ​ദേ​ശി​യാ​യ നി​ഥി​ൻ രാ​മ​കൃ​ഷ്ണ​ൻ, ബ​ജാ​ജ് ഫി​ൻ​സ​ർ​വി​ൽ​നി​ന്നു​ള്ള അ​നാ​വ​ശ്യ കാ​ളു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ര​വ​ധി ത​വ​ണ അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ഡി.​എ​ൻ.​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടും കാ​ളു​ക​ൾ തു​ട​ർ​ന്നു. ഇ​ത് പ​രാ​തി​ക്കാ​ര‍ന്‍റെ അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ്വ​കാ​ര്യ​താ അ​വ​കാ​ശ​ത്തി​ൽ ഒ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ സ്ഥ​ല​ത്തും ജീ​വി​ത​ത്തി​ലും അ​നാ​വ​ശ്യ​മാ​യ ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണം ഉ​ൾ​പ്പെ​ടു​ന്ന​താ​യും പ്ര​ത്യേ​കി​ച്ച് ജോ​ലി സ​മ​യ​ത്ത് പ​രാ​തി​ക്കാ​ര​നെ ആ​വ​ർ​ത്തി​ച്ച് വി​ളി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും ക​മീ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഡി.​ബി. ബി​നു, മെം​ബ​ർ​മാ​രാ​യ വി. ​രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ര​ട​ങ്ങി​യ ​െബ​ഞ്ച് വി​ല​യി​രു​ത്തി. എ​തി​ർ​ക​ക്ഷി​ക​ളോ​ട്​ അ​നാ​വ​ശ്യ കാ​ളു​ക​ളും നി​ർ​ത്തി​വെ​ക്കാ​ൻ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. എ​തി​ർ​ക​ക്ഷി​യി​ൽ​നി​ന്ന്​ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ത്തി​ൽ കോ​ട​തി മാ​ർ​ച്ച്‌ നാ​ലി​ന് തു​ട​ർ​വാ​ദം കേ​ൾ​ക്കും. പ​രാ​തി​ക്കാ​ര​നു​വേ​ണ്ടി അ​ഡ്വ. അ​ഞ്ജ​ലി അ​നി​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consumer Courtfinancial institutions
News Summary - Consumer court bans unnecessary calls from financial institutions
Next Story