ചാലക്കുടിപ്പുഴയിൽ കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞു
text_fieldsചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിപ്പുഴയിലേക്ക് കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞു. ലോറിയിൽ ഉണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം.
ലോറി പാലത്തിലൂടെ കടന്ന് പോകുമ്പോൾ നിയന്ത്രണം തെറ്റി പാലത്തിെൻറ കൈവരികൾ തകർത്ത് പുഴയിലേക്ക് വീഴുകയായിരുന്നു. പാലത്തിെൻറ രണ്ട് ട്രാക്കുകൾക്കിടയിലുള്ള ഭാഗത്താണ് വീണത്. നാഗാലാൻഡ് രജിസ്േട്രഷനിലുള്ള വാഹനം എറണാകുളം ഭാഗത്തുനിന്ന് ലോഡിറക്കി തിരിച്ച് പോകുകയായിരുന്നു. രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ലോറിയുടെ മുൻഭാഗം വെള്ളത്തിൽ മുങ്ങി. വെള്ളത്തിലേക്ക് വീണ ജീവനക്കാർ രണ്ടുപേരും പാലത്തിെൻറ തൂണിൽ പിടിച്ചുനിൽക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് റബർ ബോട്ടിറക്കി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മഴ ചാറിയ റോഡിലൂടെ പോകുമ്പോൾ ഡ്രൈവർ ഉറങ്ങിപോയതാവാം അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.