കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് ഫാസ്‌ടാഗ് കൗണ്ടറിലിരുന്നയാൾ മരിച്ചു
text_fieldsഒല്ലൂര്‍ (തൃശൂർ): കണ്ടെയ്‌നര്‍ ലോറിയുടെ ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ഫാസ്‌ടാഗ് വിൽപന കൗണ്ടറിലിരുന്നയാൾ മരിച്ചു. കുന്നംകുളം പുത്തനങ്ങാടിയില്‍ പുലിക്കോട്ടില്‍ കാക്കുണ്ണിയുടെ മകന്‍ ഹെബിനാണ് (45) മരിച്ചത്.
ദേശീയപാത നടത്തറ ഹൈവേയില്‍ ഹമാര ഹോട്ടലിനു സമീപം വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. കോയമ്പത്തൂരില്‍നിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്നിലെ ടയറുകൾ ഓട്ടത്തിനിടെ ഊരിത്തെറിച്ച് ഹെബിന്റെ ദേഹത്ത് വന്നിടിക്കുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആക്ട്‌സ് പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.
മാതാവ്: കുമാരി. ഭാര്യ: മഹിമ. മക്കൾ: മീഘ, ഹെബല്‍. സംസ്കാരം വെള്ളിയാഴ്ച ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.