പാർട്ടി ചിഹ്നങ്ങളുമായി കലശം; സംഘർഷം, കല്ലേറ്, ലാത്തിച്ചാർജ്
text_fieldsമുഴപ്പിലങ്ങാട്(കണ്ണൂർ): മുഴപ്പിലങ്ങാട് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സ വത്തിനിടെ ആചാരം ലംഘിച്ചുള്ള കലശം വരവ് സംഘർഷത്തിന് ഇടയാക്കി. പാർട്ടി ചിഹ്നങ്ങളുമായി വന്ന കലശങ്ങൾ തമ്മിൽ വാക്കേറ്റവും കല്ലേറും നടന്നു. ഒടുവിൽ പൊലീസ് ലാത്തി വീശി.
പാർട്ടിചിഹ്നങ്ങളും തോരണവുമായെത്തിയ കലശം പൊലീസും ക്ഷേത്രക്കമ്മിറ്റിയും ക്ഷേത്ര കവാടത്തിൽ തടഞ്ഞു. എന്നാൽ, ഇതിനെ മറികടന്ന് ബി.ജെ.പിക്കാരുടെ കലശം കാവിൽ കടന്നതായി പരാതിയുണ്ട്. പൊലീസ് സാന്നിധ്യവും സന്ദർഭോചിതമായ ഇടപെടലും കാരണം കൂടുതൽ അനിഷ്ട സംഭവം ഉണ്ടായില്ല.
പൂർവിക ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ കലശങ്ങൾ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നതായി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചക്ക് കലശം കൈയേൽക്കലും കുളം കൈയേൽക്കലും കരിമരുന്നു പ്രയോഗത്തിനും ശേഷം രാവിലെ കാവിൽനിന്നിറങ്ങൽ ചടങ്ങോടെയാണ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.