ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി
text_fieldsകൊച്ചി: കേന്ദ്ര വിജിലൻസ് കമീഷണർക്ക് നൽകിയ പരാതിയിൽ ഹൈകോടതി ജഡ്ജിമാർക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈകോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേെസടുത്തു. ഏപ്രിൽ രണ്ടിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിജിലൻസ് കമീഷണർക്ക് പരാതി നൽകിയപ്പോൾ രണ്ട് സിറ്റിങ് ജഡ്ജിമാര്‍ക്കും ലോകായുക്തക്കുമെതിരെ ആരോപണമുന്നയിച്ചത് ചൂണ്ടിക്കാട്ടി ബി.എച്ച് മൻസൂറാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കോടതിക്ക് പരാതി നൽകിയത്.
തനിക്കെതിരെ വിധി പറഞ്ഞതിെൻറ പേരിൽ ജഡ്ജിമാർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യമാെണന്നായിരുന്നു പരാതി. കോടതിയലക്ഷ്യ കേസില്‍ കോടതിയെ സഹായിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. കേന്ദ്ര വിജിലന്‍സ് കമീഷന് നല്കാന് ജേക്കബ് തോമസ് നല്കിയ കത്ത് ചീഫ് സെക്രട്ടറി ഇതുവരെ കൈമാറിയിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ജേക്കബ് തോമസ് ലക്ഷ്യം നേടിയെന്നാണ് മനസ്സിലാവുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. രണ്ടു ഹൈകോടതി ജഡ്ജിമാർ തനിക്കെതിരെ വിധി പുറപ്പെടുവിക്കുകയാണെന്നും അന്വേഷിക്കണമെന്നും ചീഫ് സെക്രട്ടറി മുഖേന കേന്ദ്ര വിജിലന്‍സ് കമീഷന് അയച്ച കത്തിൽ ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജേക്കബ് തോമസിെൻറ നടപടി കോടതിയെ താഴ്ത്തി കാട്ടാനും അപമാനിക്കാനുമുള്ള ബോധപൂർവവും സത്യസന്ധമല്ലാത്തതുമായ പ്രവൃത്തിയായിരുന്നുവെന്ന് കോടതിയലക്ഷ്യ ഹരജിയിൽ പറയുന്നു. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഉന്നയിച്ചത്. ഈ പ്രവൃത്തി നീതിനിര്‍വഹണത്തിലെ ഇടപെടലാണ്. താന്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമീഷന് കഴിയില്ലെന്ന് 1985 ബാച്ച് ഐ.പി.എസുകാരനായ ജേക്കബ് തോമസിന് വ്യക്തമായി അറിയാവുന്നതാണ്. എന്നാൽ, കോടതിയെ ഇകഴ്ത്താൻ തന്ത്രപൂർവമായ നടപടിയാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. പരാതിയും മാധ്യമ വാർത്തകളും പരിശോധിച്ച ചീഫ് ജസ്റ്റിസ് ഉദ്യോഗസ്ഥെൻറ നടപടി കോടതിയലക്ഷ്യമാണെന്ന് വിലയിരുത്തിയശേഷം നടപടിക്ക് രജിസ്ട്രിക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് ഇത് ഹരജിയായി ഡിവിഷൻബെഞ്ച് മുമ്പാകെ പരിഗണനക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.