ഹർത്താൽ ആഹ്വാനം: ഡീൻ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹരജി
text_fieldsതൃശൂർ: മിന്നൽ ഹർത്താലുകൾ നിരോധിച്ച ഹൈകോടതി ഉത്തരവിനെ മറികടന്ന് ഹർത്താലാഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹരജി. മുൻകൂർ നോട്ടീസ് നൽകാതെ ഹറത്താലിന് ആഹ്വാനം ചെയ്ത ഡീനിനെതിരെ ചേംബർ ഒാഫ് കൊമേഴ്സും തൃശൂർ മലയാളവേദിയുമാണ് ഹരജി സമർപ്പിക്കുന്നത്. മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ ഹൈകോടതിയെ സമീപിച്ച കക്ഷികളാണ് ഇവര്‍.
ജനുവരി മൂന്നാം തീയതി നടന്ന ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചു കൊണ്ട് ഹൈകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവിൽ ഏഴുദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താലിന് ആഹ്വാനം ചെയ്യരുതെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഡീൻ സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
മിന്നൽ ഹർത്താൽ നിരോധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന് മുമ്പിലാണ് ചേംബർ ഒാഫ് കൊമേഴ്സും മലയാള വേദിയും കോടതിയലക്ഷ്യ ഹരജി നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.