തന്ത്രിക്കെതിരെ കോടതിയലക്ഷ്യ ഹരജി; അടിയന്തര പരിഗണനയില്ല
text_fieldsന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനത്തെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്ത ിയതിന് തന്ത്രി കണ്ഠരര് രാജീവർക്കെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച കോടതിയില ക്ഷ്യ ഹരജി അടിയന്തരമായി പരിഗണിക്കമെന്ന അപേക്ഷ സുപ്രീംകോടതി അനുവദിച്ചില്ല.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും നേരത്തേ തീരുമാനിച്ച പ്രകാരം ജനുവരി 22ന് മാത്രം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാേഗായി വ്യക്തമാക്കി. യുവതികൾ പ്രവേശിച്ചതിനാൽ തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവം അഭിഭാഷകൻ പി.വി. ദിനേശാണ് വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ ഉന്നയിച്ചത്.
ശുദ്ധികലശം സുപ്രീംകോടതി വിധിക്കെതിരാണെന്നും അതിനാൽ അടിയന്തരമായി ഹരജി പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഹർത്താലാണെന്ന് സംസ്ഥാന സർക്കാറും ചൂണ്ടിക്കാട്ടി.
ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കുന്നത് തടയുന്നതായി ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബാംഗം, ബി.ജെ.പി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരെ മലയാളി അഭിഭാഷകരായ ഗീനാകുമാരി, എ.വി. വർഷ എന്നിവരാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.