കോടതിയലക്ഷ്യം: ചീഫ് സെക്രട്ടറിക്ക് ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: കൈവശാവകാശ രേഖ നൽകുമ്പോൾ ഭൂമി എന്താവശ്യത്തിന് പതിച്ചുനൽകിയതാണെന്ന് വ്യക്തമാക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജിയിൽ ചീഫ് സെക്രട്ടറിക്ക് ഹൈകോടതിയുടെ നോട്ടീസ്. പട്ടയ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ തടയാനുള്ള നടപടിയുടെ ഭാഗമായി 2020 ജൂൺ 25ന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് ഇടുക്കി കൂമ്പൻപാറ സ്വദേശിനി മേരി ജോസഫ് നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ചീഫ് സെക്രട്ടറിക്കും റവന്യൂ, തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും അടിയന്തര നോട്ടീസ് നൽകാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടത്.
ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിെൻറ എൻ.ഒ.സി നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനെതിരായ ഹരജികൾ പരിഗണിച്ചപ്പോഴാണ് പട്ടയഭൂമിയിലെ അനധികൃത നിർമാണം തടയാൻ സംസ്ഥാനത്തൊട്ടാകെ നടപടിക്ക് ഹൈകോടതി നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.