കെ.ടി. ജലീലിനെതിരെ കോടതിയലക്ഷ്യ ഹരജി
text_fieldsതിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ ലോകായുക്തയില്‍ കോടതിയലക്ഷ്യ ഹരജി. ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹരജി നൽകിയത്. ജലീലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹരജി.
ലോകായുക്തയെ മനഃപൂര്‍വം ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെ.ടി. ജലീലിന്റെ പോസ്റ്റ്. ആരോപണങ്ങള്‍ക്ക് നിയമപരമായ തെളിവില്ല. ജലീലിനെതിരെ കോടതിയലക്ഷ്യം ചുമത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. നിയമനടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്കും കാസര്‍കോട് ജില്ല പൊലീസ് മേധാവിക്കും നല്കിയ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി. ജലീല്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. തക്ക പ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്ത് കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നില്‍നിന്ന് കുത്താന്‍ യു.ഡി.എഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും കെ.ടി. ജലീല്‍ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.