Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതിയലക്ഷ്യ ഹരജി: എ....

കോടതിയലക്ഷ്യ ഹരജി: എ. രാജ എം.എൽ.എയുടെ ജാതിരേഖകൾ ഹാജരാക്കാൻ ഉത്തരവ്​

text_fields
bookmark_border
A Raja MLA
cancel

കൊച്ചി: എ. രാജ എം.എൽ.എയുടെ ജാതി വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ സി.എസ്.ഐ കൊച്ചി മഹായിടവക ബിഷപ്പിനോട്​ ഹൈകോടതി. പട്ടികജാതി വിഭാഗക്കാർക്ക്​ സംവരണം ചെയ്ത ദേവികുളം മണ്ഡലത്തിൽ ക്രൈസ്തവ സഭാംഗമായ എ. രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് നേടിയാണ് മത്സരിച്ചതെന്ന്​ ആരോപിച്ച് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഡി. കുമാർ നൽകിയ തെരഞ്ഞെടുപ്പ്​ ഹരജിയിലാണ്​ ജസ്റ്റിസ് പി. സോമരാജന്‍റെ ഉത്തരവ്​.

രാജയുടെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്നാണ്​ ആവശ്യം. സി.എസ്.ഐ സഭയുടെ പക്കലുള്ള ഫാമിലി രജിസ്റ്റർ, മാമോദീസ രജിസ്റ്റർ, ശവസംസ്കാരം സംബന്ധിച്ച രജിസ്റ്റർ എന്നിവ ബിഷപ്പോ അദ്ദേഹം ചുമതലപ്പെടുത്തിയ വ്യക്തിയോ ആഗസ്റ്റ് 10ന് ഹാജരാക്കാൻ നിർദേശിച്ച്​ ബിഷപ്പിന്​ സമൻസ് നൽകാനാണ്​ നിർദേശം. ഹരജി വീണ്ടും ആഗസ്റ്റ് 17ന്​ പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Contempt PetitionA Raja MLA
News Summary - Contempt Petition: Order to produce caste records of A. Raja MLA
Next Story