മലബാര്‍ സിമന്‍റ്സ് മുന്‍ എം.ഡിക്കെതിരെ അന്വേഷണം തുടരാം –ഹൈകോടതി
text_fields
കൊച്ചി: മലബാര്‍ സിമന്‍റ്സ് കേസുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ മുന്‍ എം.ഡി കെ. പത്മകുമാര്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം തുടരാന്‍ ഹൈകോടതി അനുമതി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈകോടതി സിംഗ്ള്‍ബെഞ്ച് ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ തനിക്കെതിരായ നടക്കുന്ന വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്മകുമാര്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ബെഞ്ച് ഉത്തരവ്.
നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തി നിയമപരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് ഹരജി തീര്‍പ്പാക്കിയത്. അന്വേഷണത്തില്‍ കേസുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവുകളൊന്നും സ്വാധീനിക്കരുതെന്നും നിര്‍ദേശിച്ചു. കോടതി നിര്‍ദേശ പ്രകാരമാണ് അന്വേഷണമെന്നതിനാല്‍ കോടതി നിരീക്ഷണങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്നും നിഷ്പക്ഷമാകില്ളെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നതെന്നും വിജിലന്‍സ് ഡയറക്ടര്‍ക്കാണ് മേല്‍നോട്ടമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മലബാര്‍ സിമന്‍റ്സ് കേസുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് 2016 ജൂണ്‍ എട്ടിന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഒരാഴ്ചക്കകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരെന്ന് വിജിലന്‍സ് ത്വരിതാന്വേഷണത്തില്‍ കണ്ടത്തെിയ പ്രതികള്‍ക്ക് മുന്നില്‍ വിജിലന്‍സ് ഡയറക്ടറും അഡീ. ചീഫ് സെക്രട്ടറിയും ഓഛാനിച്ച് നില്‍ക്കുന്നതായും ഇതിന് സര്‍ക്കാറിന്‍െറ നിര്‍ദേശമുണ്ടോയെന്ന് വ്യക്തമല്ളെന്നുമുള്ള പരാമര്‍ശവും കോടതി നടത്തിയിരുന്നു. തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
2.70 കോടിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ മലബാര്‍ സിമന്‍റ്സ് ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി, കരാറുകാരായ എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍ മാനേജിങ് ഡയറക്ടര്‍ വി. എം. രാധാകൃഷ്ണന്‍, എ.ആര്‍.കെ എക്സി. ഡയറക്ടര്‍ എസ്. വടിവേലു എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു കണ്ടത്തെല്‍. അന്വേഷണം നടക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരം നല്‍കിയ ഹരജിയിലാണ് അന്വേഷണത്തിന് സിംഗ്ള്‍ബെഞ്ചിന്‍െറ ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.