Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാറിലെ തുടർപഠനം :...

മലബാറിലെ തുടർപഠനം : ശിവൻകുട്ടിയുടേത് നുണ പ്രചാരണം - ഫ്രറ്റേണിറ്റി മൂവ്​മെന്‍റ്​

text_fields
bookmark_border
മലബാറിലെ തുടർപഠനം : ശിവൻകുട്ടിയുടേത് നുണ പ്രചാരണം - ഫ്രറ്റേണിറ്റി മൂവ്​മെന്‍റ്​
cancel

തിരുവനന്തപുരം : പ്ലസ് വൺ സീറ്റുകളുമായി ബന്ധപ്പെട്ട് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി നൽകിയ വിചിത്രമായ മറുപടി നുണകളുടെ കണക്കുകളാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. തുടർന്നുകൊണ്ടിരിക്കുന്ന നീതി നിഷേധത്തെ നുണകളിലൂടെ മറക്കാനാണ് സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്. മലബാറിലെ ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾ പ്ലസ് വൺ ഉപരിപഠന പ്രവേശനത്തിന് അവസരമില്ലാതെ ഇപ്പോഴും പുറത്തു തന്നെയാണെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുമ്പോഴാണ് സർക്കാർ ഇത്തരം നുണകൾ തുടരുന്നത്.

മലബാറിലെ വിദ്യാർഥികൾക്ക് പഠന സൗകര്യം സജ്ജീകരിക്കാനുള്ള സർക്കാർ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നിർവഹിക്കുന്നത് എന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു. വിദ്യാർത്ഥികളോടുള്ള ഈ വെല്ലുവിളിയെ, വഞ്ചനയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് തെരുവിൽ ചോദ്യം ചെയ്യും.

മലബാറിലെ വിദ്യാഭ്യാസ വിവേചനം മറച്ചുവെക്കാൻ നിയമസഭയിൽ കള്ളക്കണക്കുകൾ നിരത്തി മലബാറിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ പരിഹസിക്കാനാണ്​ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ബിരുദ മേഖലയിലും ഈ വിവേചനം വ്യക്തമാണ്.

സഭയിൽ പ്രഖ്യാപിച്ച പോലെയുള്ള മാർജിനൽ വർദ്ധനവ് കൊണ്ടല്ല, കൂടുതൽ ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവുകയുള്ളൂ എന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ചൂണ്ടിക്കാട്ടി. എത്ര തന്നെ വിചിത്ര കണക്കുകൾ അവതരിപ്പിച്ചാലും കണ്ണടച്ച് ഇരുട്ടാക്കിയാലും മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന എന്ന യാഥാർത്ഥ്യത്തെ സർക്കാരിന് മറച്ചുവെക്കാനാവില്ല.

കേരളത്തിലെ അവസാന വിദ്യാർഥിയുടെയും ഉപരിപഠന അവകാശ പോരാട്ടങ്ങൾക്കായി ഫ്രറ്റേണിറ്റി മൂവ്മെന്റ് തെരുവിൽ തന്നെയുണ്ടാകും. സമര പ്രക്ഷുബ്ധതകൾ കൊണ്ടേ സത്യങ്ങളെ അംഗീകരിക്കു എന്നാണെങ്കിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് അതിനുമൊരുക്കമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ സൂചിപ്പിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sivankutty
News Summary - Continuing Study in Malabar: Shivankutty's False Propaganda - Fraternity Movement
Next Story