Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്രേ​​ഡി​​ങ്ങി​​ലും​...

ഗ്രേ​​ഡി​​ങ്ങി​​ലും​ മാ​​റ്റം വ​​രു​​ന്നു; മി​​ക​​വി​​ലേ​​ക്കു​​യ​​രാ​​ൻ പ​​രീ​​ക്ഷ​​യി​​ൽ 80 ശ​​ത​​മാ​​നം മാ​​ർ​​ക്ക്​ വേ​​ണം

text_fields
bookmark_border
ഗ്രേ​​ഡി​​ങ്ങി​​ലും​ മാ​​റ്റം വ​​രു​​ന്നു; മി​​ക​​വി​​ലേ​​ക്കു​​യ​​രാ​​ൻ പ​​രീ​​ക്ഷ​​യി​​ൽ 80 ശ​​ത​​മാ​​നം മാ​​ർ​​ക്ക്​ വേ​​ണം
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്കൂ​​ൾ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഗ്രേ​​ഡി​​ങ്​ രീ​​തി​​യി​​ൽ മാ​​റ്റം വ​​രു​​ന്നു. പ​​രീ​​ക്ഷ​​ക​​ളി​​ൽ നി​​ര​​ന്ത​​ര മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി എ​​സ്.​​സി.​​ഇ.​​ആ​​ർ.​​ടി സ​​മ​​ർ​​പ്പി​​ച്ച മാ​​ർ​​ഗ​​രേ​​ഖ​​യി​​ലാ​​ണ്​ ഇ​​തി​​നു​​ള്ള നി​​ർ​​ദേ​​ശം ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ൽ 75 മു​​ത​​ൽ 100 ശ​​ത​​മാ​​നം മാ​​ർ​​ക്ക്​ വ​​രെ നേ​​ടു​​ന്ന​​വ​​രെ ഏ​​റ്റ​​വും മി​​ക​​വു​​ള്ള​​വ​​രെ​​ന്ന്​ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന ഔ​​ട്ട്​​​സ്റ്റാ​​ൻ​​ഡി​​ങ്​ (എ ​​ഗ്രേ​​ഡ്)​ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്​ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. പു​​തി​​യ രീ​​തി പ്ര​​കാ​​രം 80 ശ​​ത​​മാ​​നം മു​​ത​​ൽ 100 ശ​​ത​​മാ​​നം മാ​​ർ​​ക്ക്​ വ​​രെ​​യു​​ള്ള​​വ​​രെ​​യാ​​ണ്​ ഔ​​ട്ട്​​​സ്റ്റാ​​ൻ​​ഡി​​ങ്​ വി​​ഭാ​​ഗ​​ത്തി​​ൽ പ​​രി​​ഗ​​ണി​​ക്കു​​ക. നി​​ല​​വി​​ൽ 60 മു​​ത​​ൽ 74 വ​​രെ ശ​​ത​​മാ​​നം മാ​​ർ​​ക്കു​​ള്ള​​വ​​രെ വെ​​രി ഗു​​ഡ്​ (ബി) ​​ഗ്രേ​​ഡി​​ലാ​​ണ്​ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. പു​​തി​​യ രീ​​തി​​യി​​ൽ 60 മു​​ത​​ൽ 79 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രാ​​യി​​രി​​ക്കും ‘ബി’​ ​​ഗ്രേ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ക. 45 മു​​ത​​ൽ 59 ശ​​ത​​മാ​​നം വ​​രെ​​യു​​ള്ള​​വ​​ർ നി​​ല​​വി​​ൽ ഗു​​ഡ്​ (സി ​​ഗ്രേ​​ഡ്) വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​ത്​ ഇ​​നി മു​​ത​​ൽ 40 മു​​ത​​ൽ 59 ശ​​ത​​മാ​​നം വ​​രെ സി ​​ഗ്രേ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ്​ നി​​ർ​​ദേ​​ശം. 33 മു​​ത​​ൽ 44 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രെ​​യാ​​ണ്​ നി​​ല​​വി​​ൽ ഡി ​​ഗ്രേ​​ഡി​​ൽ (സാ​​റ്റി​​സ്ഫാ​​ക്ട​​റി) പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ഇ​​ത്​ 30 മു​​ത​​ൽ 39 വ​​രെ ശ​​ത​​മാ​​നം മാ​​ർ​​ക്കു​​ള്ള​​വ​​രെ​​യാ​​ക്കാ​​നാ​​ണ്​ നി​​ർ​​ദേ​​ശം. പൂ​​ജ്യം 32 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രാ​​ണ്​​ നി​​ല​​വി​​ൽ ഇ ​​ഗ്രേ​​ഡി​​ലെ​​ങ്കി​​ൽ​ (നീ​​ഡ്​ ഇം​​പ്രൂ​​വ്​​​മെ​​ന്‍റ്) പൂ​​ജ്യം മു​​ത​​ൽ 29 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രെ​​യാ​​ണ്​​ പു​​തി​​യ​​തി​​ൽ ഇ ​​ഗ്രേ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​ത്യ​​ന്തി​​ക വി​​ല​​യി​​രു​​ത്ത​​ലി​​നാ​​യി അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ പാ​​ദ, അ​​ർ​​ധ, വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​ക​​ളാ​​ണ്​ മാ​​ർ​​ഗ​​രേ​​ഖ​​യി​​ലും നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം മു​​​ത​​ൽ എ​​ട്ടാം ക്ലാ​​സ്​ വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​യി​​ൽ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ൽ ഓ​​രോ വി​​ഷ​​യ​​ത്തി​​നും മി​​നി​​മം 30 ശ​​ത​​മാ​​നം സ്​​​കോ​​ർ (40 മാ​​ർ​​ക്കി​​ന്‍റെ എ​​ഴു​​ത്തു​​​പ​​രീ​​ക്ഷ​​യി​​ൽ 12ഉം 20 ​​സ്​​​കോ​​റി​​ന്‍റെ പ​​രീ​​ക്ഷ​​യി​​ൽ ആ​​റും മാ​​ർ​​ക്ക്) ല​​ഭി​​ക്കാ​​ത്ത കു​​ട്ടി​​ക​​ൾ​​ക്ക്​ പ​​ഠ​​ന പി​​ന്തു​​ണ ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നും മാ​​ർ​​ഗ​​രേ​​ഖ നി​​ർ​​ദേ​​ശി​​ക്കു​​ന്നു. പ​​ഠ​​ന പി​​ന്തു​​ണ ഉ​​റ​​പ്പാ​​ക്കി​​യ​​ശേ​​ഷം വീ​​ണ്ടും പ​​രീ​​ക്ഷ ന​​ട​​ത്തി പ്ര​​ക​​ട​​നം വി​​ല​​യി​​രു​​ത്തി​​യ​​ശേ​​ഷം ഒ​​മ്പ​​താം ക്ലാ​​സി​​ലേ​​ക്ക്​ സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കാ​​മെ​​ന്നും രേ​​ഖ​​യി​​ൽ പ​​റ​​യു​​ന്നു.



ചോ​​ദ്യ​​​പേ​​പ്പ​​ർ മാ​​തൃ​​ക​​ക്കും രൂ​​പ​​മാ​​യി

ആ​​ത്യ​​ന്തി​​ക വി​​ല​​യി​​രു​​ത്ത​​ലി​​ന്‍റെ ചോ​​ദ്യ​​പേ​​പ്പ​​ർ കൃ​​ത്യ​​മാ​​യ ബ്ലൂ​​പ്രി​​ന്‍റ്​ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ത​​യാ​​റാ​​ക്ക​​ണ​​മെ​​ന്ന്​ രേ​​ഖ നി​​ർ​​ദേ​​ശി​​ക്കു​​ന്നു. വ്യ​​ക്​​​ത​​ത​​യോ​​ടെ​​യു​​ള്ള ആ​​ശ​​യ സ്വാം​​ശീ​​ക​​ര​​ണം, പ്ര​​യോ​​ഗ​​ശേ​​ഷി, ഗ​​ണ​​ന​​ചി​​ന്ത, വി​​ശ​​ക​​ല​​നാ​​ത്മ​​ക ചി​​ന്ത, വി​​മ​​ർ​​ശ​​നാ​​ത്മ​​ക ചി​​ന്ത, സ​​ർ​​ഗാ​​ത്മ​​ക ചി​​ന്ത, മൂ​​ല്യ​​മ​​നോ​​ഭാ​​വ​​ങ്ങ​​ൾ എ​​ന്നി​​വ ആ​​ത്യ​​ന്തി​​ക വി​​ല​​യി​​രു​​ത്ത​​ലി​​ൽ ഘ​​ട​​ക​​ങ്ങ​​ളാ​​ക​​ണം. 30 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ൾ ല​​ളി​​ത​​വും 50 ശ​​ത​​മാ​​നം ശ​​രാ​​ശ​​രി നി​​ല​​വാ​​ര​​ത്തി​​ലും 20 ശ​​ത​​മാ​​നം പ​​ഠി​​താ​​വി​​ന്​ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്ന​​തു​​മാ​​യി​​രി​​ക്ക​​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GuidelinesExaminationsContinuous evaluation
News Summary - continuous evaluation in examinations Guidelines
Next Story