കാലിക്കറ്റ് സർവകലാശാലയിൽ കരാര്‍നിയമനം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സിഫില്‍ (സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി) ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 16ന് വൈകീട്ട് അഞ്ചിന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സർവകലാശാല വാർത്തകൾ
എസ്.ഡി.ഇ ട്യൂഷന്‍ ഫീസ്
എസ്.ഡി.ഇ 2021 പ്രവേശനം ബി.എ, ബി.കോം, ബി.ബി.എ വിദ്യാർഥികളുടെ രണ്ടാം വര്‍ഷ ട്യൂഷന്‍ ഫീസ് 500 രൂപ പിഴയോടെ അടക്കാനുള്ള അവസാന തീയതി 20വരെ നീട്ടി. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ 2005 മുതല്‍ 2010വരെ പ്രവേശനം ബി.ഫാം ഒന്നു മുതല്‍ എട്ടുവരെ സെമസ്റ്റര്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 30ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും ഡിസംബര്‍ മൂന്നിന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 21ന് തുടങ്ങും.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി ബയോടെക്‌നോളജി (നാഷനല്‍ സ്ട്രീം) ജൂണ്‍ 2022 പരീക്ഷ 21ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ എം.പി.എഡ് നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും 21ന് തുടങ്ങും.
പരീക്ഷാഫലം
എം.എ കംപാരറ്റീവ് ലിറ്ററേച്ചര്‍ നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.