തൊഴിലാളികളെ ജാതിപ്പേര് വിളിച്ച് കോൺട്രാക്ടറുടെ ക്രൂരമർദനം
text_fieldsകൊല്ലം: കർണാടകയിൽ കിണറുപണിക്കായി കൊണ്ടുപോയ തൊഴിലാളികളെ ജാതിപ്പേര് വിളിച്ച് കോൺട്രാക്ടർ ക്രൂരമായി മർദിച്ചെന്ന് പരാതി. കരീപ്ര കടയ്ക്കോട് ഉദയാസദനത്തിൽ ടി. ഉദയനെതിരെയാണ് പരാതി. കർണാടകയിൽ കിണറുപണി നടത്തുന്ന കോൺട്രാക്ടറാണ് ഇയാൾ. കടയ്ക്കോട് കുടവട്ടൂർ പ്രദേശങ്ങളിൽനിന്ന് തൊഴിലാളികളെ കർണാടകയിൽ കൊണ്ടുപോയി ജോലിചെയ്യിക്കാറുണ്ട്.
ഡിസംബർ 18ന് കിണറുപണിക്ക് വേണ്ടി കുടവട്ടൂർ സുദർശന മന്ദിരത്തിൽ കെ.എം. സുധർമനെയും നിരപ്പുവിള വീട്ടിൽ സുഭാഷിനെയും ബാബുവിനെയും വിളിക്കുകയും ഉത്തര കർണാടകയിലെ കാർവാർ ജില്ലയിലെ, കാർവാർ താലൂക്കിലെ മജാളി ഗ്രാമപഞ്ചായത്തിൽ എത്തിക്കുകയും ചെയ്തു.
24ന് എട്ടരയോടെ കോൺട്രാക്ടർ ഇരുന്ന ബെഞ്ചിലിരുന്ന് ഭക്ഷണം കഴിെച്ചന്ന കാരണത്താൽ സുധർമനെ ആക്രമിക്കുകയായിരുെന്നന്നാണ് പരാതി. അബോധാവസ്ഥയിലായ സുധർമനെ പിന്നീടും ക്രൂരമായി മർദിച്ചു. തടയാൻ ചെന്ന സുഭാഷിനും ബാബുവിനും മർദനമേറ്റു. ഗുണ്ടകളെ ഉപയോഗിച്ച് വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇവരുടെ മൊബൈൽ ഫോണുകളും വസ്ത്രങ്ങളും അടങ്ങിയ ബാഗുകൾ കൈവശപ്പെടുത്തി. അവശനായ സുധർമനെയും കൂട്ടി ബാബുവും സുഭാഷും 20 കിലോമീറ്റർ കാൽനടയായി റെയിൽവേ സ്േറ്റഷനിലെത്തി കണ്ണൂരിലേക്ക് വണ്ടികയറുകയായിരുന്നു.
റെയിൽവേ പൊലീസിൽ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസ് പിരിവെടുത്താണ് കൊല്ലം വരെയുള്ള യാതക്കൂലി നൽകി അയച്ചത്. 26ന് നാട്ടിലെത്തിയ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ സുധർമനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. അവിടെ ഒരു ദിവസം ചികിത്സിച്ച ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മടക്കി. ഇയാൾക്ക് ക്രൂരമർദനമേറ്റതായാണ് മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.