െക. കരുണാകരൻ ട്രസ്‌റ്റ്: കരാറുകാരെൻറ മരണം അന്വേഷിക്കണം -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: ചെറുപുഴയിൽ കെ. കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന് കെട്ടിടം പണിത കരാറുകാരൻ മരിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തണമെന്ന് കെ. മുരളീധരൻ എം.പി. ഈ സാഹചര്യത്തിൽ കെ. കരുണാകരെൻറ പേരിൽ സ്ഥാപനങ്ങളോ ട്രസ്റ്റോ തുടങ ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും അേദ്ദഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആത്മഹത്യയല്ല, കൊലപാതകമ ാണെന്നാണ് കുടുംബത്തിെൻറ ആക്ഷേപം.
സർക്കാറിെൻറ ഏത് അന്വേഷണത്തിനും പൂർണ പിന്തുണ നൽകും. മരിച്ച വ്യക്തിയു ടെ കുടുംബാംഗങ്ങൾക്കുകൂടി തൃപ്തികരമാകണം അന്വേഷണം. അന്വേഷണത്തിൽ കുറ്റക്കാർ ആരെന്ന് കണ്ടെത്തി പാർട്ടിയിൽനിന്ന് പുറത്താക്കണം. കരുണാകരെൻറ പേരിന് ആരും കളങ്കം വരുത്തരുത്. ഇത്തരം സംഘടനകൾ നടത്തുന്ന കാര്യങ്ങളിൽ കുടുംബത്തിന് ഉത്തരവാദിത്തമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസിഡൻറായ ഔദ്യോഗിക ട്രസ്റ്റുണ്ട്. ഇനിയാരും കരുണാകരെൻറ പേരുപയോഗിച്ച് സാമ്പത്തിക ഇടപാടും മുതലെടുപ്പും നടത്തരുത്. പണപ്പിരിവില്ലാതെ ചാരിറ്റിയാകാം. കരുണാകരെൻറ പേരിൽ ട്രസ്റ്റോ സംരംഭങ്ങളോ ഔദ്യോഗികമല്ലാതെ തുടങ്ങരുതെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും മുരളീധരൻ പറഞ്ഞു.
മരടിൽ താമസക്കാരെ ഇറക്കിവിടരുത്. ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയവർക്കെതിരെ നടപടി വേണം. കോൺഗ്രസിേൻറത് ത്രിഭാഷ നയമാണ്. പാലായിൽ യു.ഡി.എഫ് പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് ജയിക്കുമെന്നും മുരളി പറഞ്ഞു.
കരാറുകാരെൻറ മരണം: ആരോപണ വിധേയരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു
ചെറുപുഴ: ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേല്‍ ജോസഫിെൻറ മരണത്തിൽ ആരോപണവിധേയമായ ചെറുപുഴ ഡെവലപേഴ്സ് കമ്പനിയുടെ ഡയറക്‌ടർമാരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. രണ്ടുദിവസം മുമ്പ് നോട്ടിസ് നൽകി തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ചുവരുത്തിയാണ് കമ്പനിയുടെ എട്ട് ഡയറക്‌ടർമാരിൽനിന്ന് മൊഴിയെടുത്തത്.
നിർമാണ കരാറുകളുമായി ബന്ധപ്പെട്ട് ജോസഫിന് ലീഡർ കെ. കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റും ചെറുപുഴ ഡെവലപേഴ്സ് കമ്പനിയും പണം നൽകാനുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ട്രസ്റ്റിനും കമ്പനിക്കും നേതൃത്വം നല്‍കുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.കെ. സുരേഷ്‌കുമാര്‍, റോഷി ജോസ്, ടോമി പ്ലാച്ചേരി എന്നിവരെയും മറ്റംഗങ്ങളായ ടി.വി. അബ്ദുൽ സലിം, പി.എസ്. സോമൻ, സി.ഡി. സ്കറിയ, ജെ. സെബാസ്റ്റ്യൻ എന്നിവരെയും ഞായറാഴ്ച രാവിലെ ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്. കമ്പനി ജോസഫുമായി നടത്തിയ കരാർ ഇടപാടുകളുടെ രേഖകൾ പൊലീസ് പരിശോധിച്ചതായാണ് സൂചന. ഈമാസം 20ന് വീണ്ടും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൊഴി രേഖപ്പെടുത്താൻ ഞായറാഴ്ച ചെറുപുഴ സ്റ്റേഷനിലെത്താനായിരുന്നു പൊലീസ് ഇവർക്ക് നോട്ടിസ് നൽകിയത്. പിന്നീടാണ് മൊഴിയെടുക്കുന്നത് തളിപ്പറമ്പിലേക്ക് മാറ്റിയത്. പ്രതിഷേധമുണ്ടാകുമെന്ന് ഭയന്നാണ് മൊഴിയെടുക്കുന്ന സ്ഥലം മാറ്റിയത് എന്നാണ് വിവരം. പൊലീസ് അന്വേഷണം സംബന്ധിച്ച് തങ്ങൾക്ക് ഒന്നും മറച്ചു വെക്കാനില്ലെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന വ്യക്തികളെയും ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്. ജോസഫിെൻറ കുടുംബാംഗങ്ങളുടെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. കേസന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് പൊലീസിെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.