ടെൻഡറില്ലാതെ ഊരാളുങ്കലിന് കരാറുകൾ; പിന്നിൽ ശിവശങ്കറും രവീന്ദ്രനുമെന്ന് സ്വപ്ന
text_fieldsകൊച്ചി: ടെൻഡർ നടപടിയില്ലാതെ സർക്കാറിെൻറ വൻകിട പദ്ധതികളുടെ കരാർ ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് ലഭിച്ചിരുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും വഴിയാണെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. ഇങ്ങനെ സഹായിച്ചതിന് വൻതുക കോഴയായി ബിനാമി പേരുകളിൽ ഇവർക്ക് ലഭിച്ചിരുന്നെന്നും സ്വപ്ന ഡിസംബർ 16ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുമ്പാകെ നൽകിയ മൊഴിയിൽ പറയുന്നു.
യു.എ.ഇ കോൺസുലേറ്റ് വഴി നടത്തിയ സ്വർണക്കടത്തും ഇലക്ട്രോണിക് സാധനങ്ങളുടെ കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഒാഫിസിലെ ശിവശങ്കറിെൻറ ടീമിന് അറിയാമായിരുന്നെന്ന് 2020 നവംബർ 10ന് നൽകിയ മൊഴിയിൽ സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
സി.എം. രവീന്ദ്രൻ, പുത്തലത്ത് ദിനേശ്, സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ്, റെസി ജോർജ് എന്നിവരാണോ ടീമിലെ അംഗങ്ങളെന്ന ചോദ്യത്തിന് അതെ, അങ്ങനെ കേട്ടുവെന്നായിരുന്നു സ്വപ്നയുടെ മറുപടി. ശിവശങ്കറും സി.എം. രവീന്ദ്രനും മുഖ്യമന്ത്രിയുടെ ഒാഫിസിലെ സ്വാധീനശക്തിയുള്ള വ്യക്തികളാണെന്നും മുഖ്യമന്ത്രിയുടെയും രവീന്ദ്രെൻറയും അറിവോടെയാണ് താൻ കാര്യങ്ങൾ ചെയ്യുന്നതെന്ന് ശിവശങ്കർ പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന നൽകിയ മൊഴിയിൽ പറയുന്നു.
ജയിൽ ഡി.ജി.പി ഒരുതവണയും സൗത്ത് സോൺ ഡി.ഐ.ജി (ജയിൽ) അജയ് കുമാർ നാലഞ്ചു തവണയും തന്നെ കാണാൻ വന്നു. ജയിലിൽ സുരക്ഷ ഉറപ്പാക്കുമെന്ന് അജയ് കുമാർ പറഞ്ഞു. ജീവനു ഭീഷണിയുള്ളതിനാൽ ഇപ്പോൾ പുറത്തുപോകുന്നത് സുരക്ഷിതമല്ലെന്നും ആറേഴു മാസത്തേക്ക് ജാമ്യാപേക്ഷ നൽകരുതെന്നും ഉപദേശിച്ചു.
ഫോൺ നൽകിയത് വനിത പൊലീസ്
കൊച്ചി: കസ്റ്റഡിയിലിരിക്കെ ഒരു സീനിയർ വനിത പൊലീസ് കോൺസ്റ്റബിൾ വിഷമിക്കേണ്ടെന്നും തന്നെ രക്ഷിക്കാൻ ആളുകളുണ്ടെന്നും ഉടൻ ജയിൽ മോചിതയാകുമെന്നും പറഞ്ഞതായി സ്വപ്ന.
ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതു ശ്രദ്ധിച്ചിരുന്നെന്നും മുഖ്യമന്ത്രിക്കും ശിവശങ്കറിനുമെതിരെ മൊഴി നൽകരുതെന്നും അവർ പറഞ്ഞു. അടുത്ത ദിവസം ഡ്യൂട്ടിക്കു വന്നപ്പോൾ ആരോടോ തെൻറ കാര്യം പറഞ്ഞിട്ടുണ്ടെന്നും താൻ പറഞ്ഞതുപോലെ പറയണമെന്നും സ്പെഷൽ ബ്രാഞ്ചിന് ഇക്കാര്യം കേൾക്കണമെന്നും പറഞ്ഞു. തുടർന്ന് ഫോണിൽ ഇക്കാര്യം പറയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.