തലസ്ഥാനത്ത് വാക്സിൻ വിതരണത്തിന് നിയന്ത്രണം
text_fieldsതിരുവനന്തപുരം: വാക്സിൻക്ഷാമം രൂക്ഷമായ തലസ്ഥാന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലേക്കുള്ള രജിസ്ട്രേഷൻ നിർത്തിവെച്ചു.
നേരേത്ത രജിസ്റ്റർ ചെയ്തവർക്ക് മാത്രം ഈ ദിവസങ്ങളിൽ വാക്സിന് നൽകും. സ്വകാര്യ ആശുപത്രികൾക്ക് രണ്ടുദിവസത്തേക്ക് വാക്സിൻ നൽകില്ല.
അതിനാൽ രജിസ്റ്റർ ചെയ്തവര്‍ക്കുപോലും വാക്സിന് ലഭിക്കാതെ വരും. ഒരാഴ്ചയിലേറെയായി തുടരുന്ന ക്യാമ്പിൽ പ്രതിദിനം ആയിരത്തിലേറെ പേരാണ് വാക്സിനെടുത്തുമടങ്ങിയത്. കണക്കാക്കിയതിലും കൂടുതൽ പേർക്ക് നൽകിയതോടെ ആശുപത്രികളിലേക്ക് നൽകാൻ വാക്സിനില്ലാതായി. ഇനി പതിനായിരത്തോളം ഡോസ് വാക്സിന് മാത്രമാണ് ബാക്കിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.