കെട്ടിടനിർമാണ, ഉടമസ്ഥ അപേക്ഷകൾ: പഞ്ചായത്തിൽ നിരീക്ഷണ സമിതി
text_fieldsതിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ കെട്ടിടനിർമ ാണ, ഒക്കുപെൻസി അപേക്ഷകൾ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കുന്നതിെൻറ ഭാഗമായി പഞ്ചായത ്ത് ഡയറക്ടറേറ്റിൽ നിരീക്ഷണ സമിതി രൂപവത്കരിച്ച് ഉത്തരവായി. വിവിധ പഞ്ചായത്തുകളി ൽ അപേക്ഷകൾ കെട്ടിക്കിടക്കുെന്നന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
അപേക്ഷകൾ കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതോടൊപ്പം ഏതെങ്കിലും അപേക്ഷകൾ നിരസിച്ചാൽ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പ്രതിരോധം തീർക്കുകയാണ് പഞ്ചായത്ത് വകുപ്പ് പുതിയ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് അഡീഷനൽ ഡയറക്ടറാണ് സമിതി അധ്യക്ഷൻ. ഡയറക്ടറേറ്റിലെ സി സെക്ഷനിലുള്ള സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ എന്നിവരാണ് സമിതി അംഗങ്ങൾ.
എല്ലാ മാസവും സമിതി യോഗം ചേർന്ന് ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ എല്ലാ മാസവും ലഭിക്കുന്ന അപേക്ഷകളുടെ കൃത്യമായ വിവരങ്ങൾ നിരീക്ഷണ സമിതിക്ക് ലഭ്യമാക്കണം. ഒന്നു മുതൽ 15 വരെയുള്ളത് 16നും 16 മുതൽ 31 വരെയുള്ള വിവരങ്ങൾ അടുത്തമാസം ഒന്നിനും നൽകണം.
ഇ മെയിലിലൂടെ പഞ്ചായത്ത് സെക്രട്ടറിമാർ ജില്ല ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഡെപ്യൂട്ടി ഡയറക്ടർമാരാണ് സമിതിക്ക് അയക്കേണ്ടത്. അനുമതി നൽകാൻ കഴിയാത്ത അപേക്ഷകളുണ്ടെങ്കിൽ കാരണം ഉടമസ്ഥനെയും സമിതിയെയും ബോധിപ്പിക്കണം.
പഞ്ചായത്ത് ഡയറക്ടർ തലത്തിൽ തീർപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്തരം അപേക്ഷകൾ തദ്ദേശഭരണ വകുപ്പ് സെക്രട്ടറിക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.