മണൽ വാരലും കടത്തും നിയന്ത്രിക്കാൻ കേന്ദ്രം നിയമം കർശനമാക്കുന്നു
text_fieldsകോട്ടയം: അനധികൃത മണൽ വാരലും കടത്തും തടയാൻ കേന്ദ്രസർക്കാർ നിയമം കർശനമാക്കുന്നു. നിലവിലെ നിയമങ്ങളിലെ അപര്യാപ്തതയും മണൽകടത്തും വാരലും നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാറുകൾ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാകും വിധത്തിൽ നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തി നടപടി കർശനമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വിവിധ സംസ്ഥാന സർക്കാറുകളുമായി കേന്ദ്രം പ്രാഥമിക ചർച്ച നടത്തിയതായി ജലവിഭവ വകുപ്പ് ഉന്നതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
അനധികൃത മണൽകടത്തും വാരലും കേരളത്തിലും വ്യാപകമാണെന്നാണ് കേന്ദ്രമൈനിങ് മന്ത്രാലയത്തിെൻറ കണ്ടെത്തൽ. കേരളത്തിലെ 44 നദികളിലും മണൽവാരൽ വ്യാപകമാണെന്നും റിപ്പോർട്ടിലുണ്ട്. മണൽകടത്തും വാരലും നിയന്ത്രിക്കാൻ നിലവിൽ സംസ്ഥാന നിയമങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ച ശേഷമാണ് പുതിയ നിയമം തയാറാക്കാൻ നടപടി ആരംഭിച്ചത്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങളും പരിശോധിച്ചിരുന്നു.
തുടർന്ന് 2015ൽ പാസാക്കിയ ധാതുലേല നിയമങ്ങളും ഭേദഗതി ചെയ്യാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. മണൽ വാരലിന് അനുമതി നൽകിയ സംസ്ഥാനങ്ങളിൽ പലതും നിലവിലെ നിയമം കർശനമാക്കാൻ തയാറാകുന്നില്ലെന്നും കേന്ദ്ര മൈനിങ് മന്ത്രാലയം കുറ്റപ്പെടുത്തുന്നു. മണൽ വാരലിലും കടത്തിലും മുന്നിൽ മധ്യപ്രദേശാണെന്നും എന്നാൽ, കേരളമടക്കം പല സംസ്ഥാനങ്ങളും മണൽലേലത്തിലൂടെ കിേട്ടണ്ട നികുതി പിരിച്ചെടുക്കാൻപോലും തയാറാകുന്നിെല്ലന്നും െമെനിങ് മന്ത്രാലയം കുറ്റെപ്പടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ഉന്നതർ വെളിപ്പെടുത്തി. കേരളത്തിൽ 1600ലധികം കേസുകൾ നിലവിലുണ്ട്.
എന്നാൽ, ഒരുകേസിലും ഫലപ്രദമായ നടപടി ഉണ്ടായിട്ടിെല്ലന്നും വിമർശനമുണ്ട്. കേരളത്തിൽ കരിമണൽ ഖനനം പരിധിവിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൊല്ലം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് മണൽ വാരലും കടത്തും വ്യാപകമെന്നും മൈനിങ് വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.