ദേഹണ്ഡ ജോലിക്ക് ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന്; ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദ പരസ്യം പിൻവലിച്ചു
text_fieldsതിരവനന്തപുരം: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ പകർച്ച വിതരണത്തിനും മറ്റ് ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. ജനുവരി 17ന് ദേവസ്വം ബോർഡ് പുറത്തിറക്കിയ ക്വട്ടേഷനിലെ 'പാചകത്തിന് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം' എന്ന ഏഴാമത്തെ വ്യവസ്ഥയാണ് വിമർശിക്കപ്പെട്ടത്.
വിവാദം ശ്രദ്ധയിൽപെട്ടയുടൻ മന്ത്രി കെ. രാധാകൃഷ്ണൻ ഇടപെട്ട് ക്വട്ടേഷൻ ഒഴിവാക്കാൻ കർശന നിർദേശം നൽകുകയായിരുന്നു. കോവിഡ് സാഹചര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി ഉത്സവം നടത്തുന്നതിനാൽ പകർച്ചയും മറ്റും ഒഴിവാക്കി.
അതിനാൽ പാചകത്തിന് ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച ചേർന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.